ഇന്ത്യയെ പിന്തള്ളി ന്യൂസിലൻഡ്, ഐസിസി ടെസ്റ്റ് റാങ്കിംഗിൽ വീണ്ടും തലപ്പത്ത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (15:26 IST)
ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്തള്ളി ന്യൂസിലൻഡ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെയാണ് ന്യൂസിലൻഡ് ഒന്നാമതെത്തിയത്. പരമ്പരയ്‌ക്ക് മുൻപ് 121 പോയിന്റുമായി ഇന്ത്യക്ക് പിന്നിൽ രണ്ടാമതായിരുന്നു ന്യൂസിലൻഡ്. നിലവിൽ 123 പോയിന്റാണ് കിവികൾക്കു‌ള്ളത്.

ഐസിസി റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഓസ്ട്രേലിയ മൂന്നാമതും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. ഐസിസി ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ന്യൂസിലൻഡിന്റെ കെയ്‌ൻ വില്യംസണാണ് ഒന്നാമത്. സ്റ്റീവ് സ്മിത്ത് രണ്ടാമതും ഇന്ത്യൻ നായകൻ വിരാട് കോലി അഞ്ചാമതുമാണ്. റിഷഭ് പന്ത്,രോഹിത് ശർമ എന്നിവരാണ് ആറും ഏഴും സ്ഥാനത്തുള്ളത്.

ബൗളർമാരുടെ പട്ടികയിൽ പാറ്റ് കമ്മിൻസ് ഒന്നാമതും ഇന്ത്യയുടെ ആർ അശ്വിൻ രണ്ടാമതുമാണ്. ന്യൂസിലൻഡ് പേസർ ടിം സൗത്തിയാണ് മൂന്നാം സ്ഥാനത്ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :