രേണുക വേണു|
Last Modified ബുധന്‍, 16 ജൂണ്‍ 2021 (20:34 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാന്‍ ഇന്ത്യ തയ്യാറായി കഴിഞ്ഞു. കലാശപോരാട്ടത്തില്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിങ് കരുത്ത് തന്നെയാണ് ഇന്ത്യയുടെ വന്‍ പ്രതീക്ഷ. എന്നാല്‍, തൊട്ടപ്പുറത്ത് ലോകോത്തര ബൗളര്‍മാര്‍ ഇന്ത്യയെ നേരിടാന്‍ അരയും തലയും മുറുക്കി നില്‍ക്കുകയാണ്. അതില്‍ തന്നെ എല്ലാവരും ഉറ്റുനോക്കുന്നത് ട്രെന്‍ഡ് ബോള്‍ട്ടിനെയാണ്. കിവീസിന്റെ വജ്രായുധമായ ബോള്‍ട്ടും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഏറ്റുമുട്ടിയപ്പോള്‍ മുഴുവന്‍ ആരായിരുന്നു കേമന്‍? കണക്കുകള്‍ ഇങ്ങനെയാണ്
ടെസ്റ്റില്‍ 2012 മുതലുള്ള ഏറ്റുമുട്ടലില്‍ 226 ബോളില്‍ നിന്ന് 133 റണ്‍സാണ് ബോള്‍ട്ടിനെതിരെ കോലി നേടിയിട്ടുള്ളത്. ഇതില്‍ 21 ഫോര്‍ ഉണ്ട്. മൂന്ന് തവണയാണ് ഇന്ത്യന്‍ നായകനെ ബോള്‍ട്ട് വിക്കറ്റിനു മുന്നില്‍ കുടുക്കിയത്.
ഏകദിനത്തില്‍ 120 ബോളില്‍ നിന്ന് 121 റണ്‍സാണ് കോലി ബോള്‍ട്ടിനെതിരെ നേടിയിരിക്കുന്നത്. ഏകദിനത്തിലും ബോള്‍ട്ട് കോലിയെ മൂന്ന് തവണ പുറത്താക്കിയിട്ടുണ്ട്.