ഗോൾഫ് കളിക്കുന്നതിനിടെ പരിക്കേറ്റു, ഓസീസ് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലീസ് ലോകകപ്പിൽ നിന്നും പുറത്ത്

അഭിറാം മനോഹർ| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (13:19 IST)
ഗോൾഫ് കളിക്കുന്നതിനിടെ പരിക്കേറ്റ ഓസീസ് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലീസ് ടി20 ലോകകപ്പിൽ നിന്നും പുറത്ത്. മാത്യു വെയ്ഡിന് ബാക്കപ്പായാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. താരത്തിൻ്റെ പകരക്കാരനെ ഓസീസ് ടീം ഉടനെ പ്രഖ്യാപിക്കും.

അതേസമയം ശ്രീലങ്കൻ ടീമിൽ പരിക്കേറ്റ പേസർ ദുഷ്‌മന്ത ചമീര, ബാറ്റർ ദനുഷ്ക ഗുണതിലക എന്നിവർക്ക് പകരം കാസുൻ രജിത, അഷെൻ ബണ്ഡാര എന്നിവർ ടീമിലെത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :