ഷഹീനെ പേടിച്ചേ പറ്റു: പാക് പോരാട്ടത്തിന് മുൻപ് രോഹിത്തിനും രാഹുലിനും മുന്നറിയിപ്പുമായി ടോം മൂഡി

അഭിറാം മനോഹർ| Last Updated: വ്യാഴം, 20 ഒക്‌ടോബര്‍ 2022 (13:48 IST)
കഴിഞ്ഞ തവണ ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത് പാക് പേസറായ ഷഹീൻ അഫ്രീദിയായിരുന്നു. ഇന്ത്യയുടെ 3 മുൻനിര ബാറ്റിങ് താരങ്ങളെ മടക്കിയ താരം ഇന്ത്യൻ തകർച്ചയിൽ വലിയ പങ്കാണ് വഹിച്ചത്. ഈ ലോകകപ്പിലും ഇടം കയ്യനായ ഷഹീൻ ഷാ അഫ്രീദിയെ രോഹിത്തും രാഹുലും ഭയക്കണമെന്നാണ് മുൻ ഓസീസ് താരമായ ടോം മൂഡി പറയുന്നത്.

ലോകകപ്പിന് മുന്നോടിയായുള്ള വാം അപ്പ് മത്സരത്തിൽ അഫ്ഗാനെതിരെ ഷഹീൻ 2 വിക്കറ്റുമായി തിളങ്ങിയിരുന്നു. മത്സരത്തിൽ ഷഹീൻ്റെ പന്ത് ഇടം കാലിൽ കൊണ്ട അഫ്ഗാൻ്റെ റഹ്മാനുള്ള ഗുർബാസിനെ സ്കാനിങ്ങിന് വിധേയമാക്കിയിരുന്നു. ഗുർബാസിനെതിരായ ആ പന്ത് തന്നെ അമ്പരപ്പിച്ചതായി ടോം മൂഡി പറയുന്നു. ലോകകപ്പിൽ എല്ലാ ഓപ്പണർമാക്കും പേടി സമ്മാനിക്കുന്നതാണ് ഷഹീൻ്റെ ബൗളിങ്ങെന്നും മൂഡി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :