അനുബന്ധ വാര്‍ത്തകള്‍
- 'വാക്കുകള്‍ സൂക്ഷിച്ചുവേണം, പ്രത്യാഘാതം നേരിടേണ്ടിവരും'; ഏഷ്യാ കപ്പ് കളിക്കാന്‍ പാക്കിസ്ഥാനിലേക്ക് വരുന്നില്ലെന്ന ജയ് ഷായുടെ പ്രസ്താവനയ്ക്ക് മറുപടി
- പാക്കിസ്ഥാന് ബൗളര്‍മാര്‍ തീ തുപ്പും, രോഹിത്തോ രാഹുലോ കോലിയോ നിലയുറപ്പിച്ചില്ലെങ്കില്‍ തകര്‍ച്ച, ജാഗ്രതയോടെ കളിക്കേണ്ട ഏഴ് ഓവറുകള്‍; മെല്‍ബണില്‍ എന്തും സംഭവിക്കാം !
- ഇന്ത്യക്കു നല്കുന്ന റേറ്റില്‍ ഇന്ധനം ലഭിക്കുമെങ്കില്‍ റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് പാക്കിസ്ഥാന്
- T20 World Cup 2022, India vs Pakistan Match Predicted Eleven: പാക്കിസ്ഥാനെതിരെ ആളിക്കത്തുമോ രോഹിത്തും കൂട്ടരും? ലോകകപ്പ് ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന് ഇങ്ങനെ
- 2007ലെ ആ ഷോട്ട് ഞങ്ങളെ ഇന്നും ഭയപ്പെടുത്തുന്നു, ഞാൻ കാരണം പാക് താരങ്ങൾ റിവേഴ്സ് ലാപ് നിർത്തി: മിസ്ബ ഉൾ ഹഖ്
ബാബറെയോ റിസ്വാനെയോ ഷഹീനെയോ അല്ല, ഇന്ത്യ ഭയക്കേണ്ടത് മറ്റൊരു താരത്തെയെന്ന് അശ്വിൻ
ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്ലാസിക് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ. ഏഷ്യാകപ്പിന് ശേഷം ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ഇരു ടീമുകളും ആഗ്രഹിക്കുന്നില്ല.
ബാബർ അസം- മുഹമ്മദ് റിസ്വാൻ ഓപ്പണിങ് ജോഡിയും സ്റ്റാർ പേസർ ഷഹീൻ അഫ്രീദിയുമാകും ഇന്ത്യയ്ക്ക് ഭീഷണിയെന്ന് വിലയിരുത്തപ്പെടുമ്പോൾ ഇന്ത്യ ഭയക്കേണ്ടത് മറ്റൊരു താരത്തെയെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യൻ താരമായ രവിചന്ദ്ര അശ്വിൻ. പാക് ടീമിലെ സ്പിൻ ഓൾറൗണ്ടറായ മുഹമ്മദ് നവാസിനെയാണ് അശ്വിൻ പുകഴ്ഠിയത്.
ടി20 ഫോർമാറ്റിൽ ഒരു ക്രിക്കറ്ററെന്ന നിലയിൽ നവാസ് ഏറെ മുന്നോട്ട് പോയെന്നും. നവാസ് ടീമിൽ കൊണ്ടുവരുന്ന വൈവിധ്യം വളരെ വലുതാണെന്നും അശ്വിൻ അഭിപ്രായപ്പെട്ടു. ഇടം കയ്യൻ ബാറ്റർ എന്ന നിലയിൽ ടീമിൽ സവിശേഷമായ സ്ഥാനം നേടാൻ നവാസിനായിട്ടുണ്ടെന്നും അശ്വിൻ പറയുന്നു.