കുറവുകള്‍ ലങ്ക തിരിച്ചറിഞ്ഞു; 'അടിക്കാന്‍ പറ്റിയില്ലെങ്കില്‍ എറിഞ്ഞിടും'

ലോകകപ്പ് ക്രിക്കറ്റ് , ശ്രീലങ്ക , ക്രിക്കറ്റ്
jibin| Last Updated: ചൊവ്വ, 17 മാര്‍ച്ച് 2015 (16:03 IST)
2011 ലോകകപ്പ് ഫൈനലില്‍ നുവാന്‍ കുലശേഖരയെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി സി‌ക്‍സറിന് പറത്തിയപ്പോള്‍ പൊലിഞ്ഞത് ശ്രീലങ്കയുടെ ലോകകപ്പ് സ്വപ്‌നങ്ങളായിരുന്നു. എന്നാല്‍ 2015ലെ ക്രിക്കറ്റ് മാമങ്കത്തിലെ അവസാന എട്ടിലും പതിവ് തെറ്റിക്കാതെ ലങ്കയുടെ സാന്നിധ്യം ഉണ്ട്. ആദ്യ റൌണ്ടിലലെ ആറ് കളികളില്‍ നിന്ന് നാല് ജയവും രണ്ടു തോല്‍‌വികളുമായിട്ടാണ് അവര്‍ ക്വേര്‍ട്ടറിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

ലോകകപ്പില്‍ 1975, 1979, 1983, 1987, 1992 വര്‍ഷങ്ങളില്‍ ഒന്നാം റൌണ്ടില്‍ ലങ്ക പുറത്തായപ്പോള്‍ 1996ല്‍ കപ്പ് നേടിയായിരുന്നു അവര്‍ ചരിത്രമെഴുതിയത്. 1999ല്‍ ഒന്നാം റൌണ്ടിലും 2003ല്‍ സെമിയിലും 2007, 2011 വര്‍ഷങ്ങളില്‍ റണ്ണറപ്പും ആകാനായിരുന്നു അവരുടെ വിധി.

ശ്രീലങ്കന്‍ കരുത്ത്:-
--------





2015 ലോകകപ്പില്‍ എത്തിയ ലങ്കന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ ഒന്നുമില്ലായിരുന്നു. കുമാര്‍ സംഗാക്കാര, തിലകരത്‌ന ദില്‍ഷന്‍, മഹേള ജയവര്‍ധന എന്നിവരില്‍ തന്നെയാണ് അവരുടെ പ്രതീക്ഷ. ദില്‍ഷനും ജയവര്‍ധനയും മികച്ച ഇന്നിംഗ്‌സുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സംഗാക്കാര മുന്നില്‍ നിന്ന് നയിച്ചതാണ് അവരുടെ ജയങ്ങള്‍ക്ക് കാരണക്കാരന്‍ ആയത്. ആറ് മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറികള്‍ അടക്കം 496 റണ്‍സാണ് അദ്ദേഹം അടിച്ചു കൂട്ടിയിരിക്കുന്നത്. ഈ ലോകകപ്പിലെ റണ്‍ വേട്ടക്കാരില്‍ മുന്‍ പന്തിയിലാണ് അദ്ദേഹം. ദില്‍ഷന്‍ ഇത്രയും മത്സരങ്ങളില്‍ നിന്നായി 395 റണ്‍സാണ് നേടിയിരിക്കുന്നത്.

എതിരാളികളെ പിഴുതെറിയുന്ന ലസിത് മലിംഗ തന്നെയാണ് ബോളിംഗില്‍ കരുത്ത്. സുരംഗ ലക്‍മല്‍,
എയ്‌ഞ്‌ജലോ മാത്യൂസ്, നുവാന്‍ കുലശേഖര എന്നിവരാണ് മറ്റ് ബോളര്‍മാര്‍. മലിംഗ് ആറ് മത്സരങ്ങളില്‍ നിന്നായി 11 വിക്കറ്റുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. സുരംഗ ലക്‍മല്‍ 7 വിക്കറ്റുകള്‍ നേടി മലിംഗയ്ക്ക് ഉറച്ച പിന്തുണ നല്‍കുന്നുമുണ്ട്.

ശ്രീലങ്കന്‍ വീക്ക്നെസ്:-
-------


മികച്ച ഓപ്പണിംഗ് ഇല്ലാത്തതാണ് അവരെ വലയ്‌ക്കുന്ന ഒരു പ്രധാന പ്രശ്‌നം. കൂടാതെ മുതിര്‍ന്ന താരങ്ങള്‍ക്കല്ലാതെ യുവതാരങ്ങള്‍ക്ക് ഫോമിലേക്ക് ഉയരാന്‍
സാധിക്കുന്നില്ല. ഇതുവരെയുള്ള മത്സരങ്ങളില്‍ സംഗാക്കാരയെ ആശ്രയിച്ചാണ് എല്ലാ വിജയങ്ങളും കര്‍സ്ഥമാക്കിയത്. എയ്‌ഞ്‌ജലോ മാത്യൂസ് പരാജയപ്പെടുന്നതും, ആരും ഓള്‍റൌണ്ട് പ്രകടനം നടത്താത്തതും വെല്ലുവിളിയാണ്.

ഇത്തവണയില്ലെങ്കില്‍ പിന്നെ പാടുപെടുമെന്ന് ഉറപ്പുള്ള ലങ്ക ത്രീവൃ പരിശീലനത്തിലാണ്. ആറ് മണിക്കൂറോളമാണ് അവര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :