പൂജ്യത്തിന് പുറത്താകല്‍‌; കൃഷ്‌ണചന്ദ്രന്‍ ഡിവില്ലിയേഴ്‌സിനെ ഞെട്ടിച്ചു

 യുഎഇ താരം കൃഷ്‌ണചന്ദ്രന്‍ , ലോകകപ്പ് ക്രിക്കറ്റ് , ക്രിക്കറ്റ്
ദക്ഷിണാഫ്രിക്ക| jibin| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (18:12 IST)
യുഎഇ ടീമിനായി ജേഴ്‌സിയണിഞ്ഞ മലയാളി താരം കൃഷ്‌ണചന്ദ്രന് നിറം കെട്ട റെക്കോഡ്. 2015 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായതെന്ന റെക്കോഡാണ് ഈ മലയാളി ഓള്‍ റൌണ്ടര്‍ക്ക് സ്വന്തമായത്. മൂന്നു തവണയാണ് കൃഷ്‌ണചന്ദ്രന്‍ പൂജ്യത്തിന് പുറത്തായത്.

ആദ്യ മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ 63 പന്തുകളില്‍ നിന്ന് 34 റണ്‍സ് നേടിയ കൃഷ്‌ണചന്ദ്രന്‍ പ്രതീക്ഷകള്‍ കാത്തെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ പരാജയമാകുകയായിരുന്നു. ബ്രിസ്ബെനില്‍ അയര്‍ലന്‍ഡിനെതിരെയും നേപ്പിയറില്‍ പാകിസ്ഥാനെതിരെയും അവസാന മത്സരത്തില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെയും കൃഷ്‌ണചന്ദ്രന്‍ പൂജ്യത്തിന് കൂടാരം കയറുകയായിരുന്നു.

ലോകകകപ്പില്‍ അഞ്ചു തവണ പൂജ്യത്തിന് പുറത്തായ ന്യൂസിലന്‍ഡ് താരം നാതന്‍ ആസിലാണ് ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായത്. പാക് താരം ഇജാസ് അഹമ്മദും അഞ്ചുതവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ് ലോകകപ്പില്‍ നാലു തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :