എതിരാളികളെ പൂട്ടിയ വിജയരഹസ്യം ധോണി വെളിപ്പെടുത്തി

 ഹേന്ദ്ര സിംഗ് ധോണി , ലോകകപ്പ് ക്രിക്കറ്റ് , ക്രിക്കറ്റ് ഇന്ത്യ
ഓക്‌ലന്‍ഡ്| jibin| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (15:31 IST)

ഓസ്ട്രേലിയയില്‍ നടന്ന ടെസ്‌റ്റ് ഏകദിന പരമ്പരകളുടെ പരാജയത്തിനു ശേഷം ലോകകപ്പില്‍ ടീം ഇന്ത്യ തുടര്‍ച്ചയായി നേരിടുന്ന ജയങ്ങളുടെ രഹസ്യം ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വ്യക്തമാക്കി.

എതിരാളികള്‍ ആരായാലും പ്രശ്‌നമല്ല, രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ എതിരാളിയുടെ സ്‌കേര്‍ വിഭജിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഓപ്പണര്‍മാര്‍ ആദ്യ ഓവറുകളില്‍ എത്ര റണ്‍സ് നേടണമെന്ന് വ്യക്തമായ ധാരണ മുന്‍കൂട്ടിയെടുക്കുമെന്നും ധോണി പറഞ്ഞു. അങ്ങനെ ഓരോ ഓവറിനും വെവ്വേറെ ടാര്‍ജറ്റ് മുന്നില്‍വെക്കും. ഇടയ്‌ക്ക് വിക്കറ്റ് നഷ്‌ടമായാലോ, എതിര്‍ ബോളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിയുകയും ചെയ്താല്‍ ക്രീസില്‍ നില്‍ക്കുന്നവര്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റ് വീശണം. പന്തുകളും റണ്ണും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരിക എന്നത് പ്രധാനപ്പെട്ട സംഗതിയെന്നും ക്യാപ്റ്റന്‍ കൂള്‍ പറഞ്ഞു.

വലിയ ടാര്‍ജറ്റ് ലക്ഷ്യമിട്ട് കളിക്കുമ്പോള്‍ നമ്മള്‍ അതീവ ശ്രദ്ധാലുക്കളായിരിക്കണം. മോശം പന്തുകളെ അതിര്‍ത്തി കടത്താന്‍ ശ്രദ്ധിക്കണം. എല്ലാ പന്തുകളിലും വമ്പന്‍ ഷോട്ടുകള്‍ കളിക്കരുതെന്നും ധോണി പറഞ്ഞു. എന്നാല്‍, ആറാമനായി കളിക്കുമ്പോള്‍ നമുക്കറിയാം പിറകെ വരാന്‍ അധികമാരുമില്ലെന്ന്. ഇത് നമ്മുടെ സമ്മര്‍ദം ഇരട്ടിയാക്കും. രണ്ടോ മൂന്നോവട്ടം ആലോചിച്ചു മാത്രമേ നമുക്കൊരു വമ്പനടിക്ക് മുതിരാനാവൂവെന്നും ധോണി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :