അഡ്‌ലെയ്ഡ്|
vishnu|
Last Modified ചൊവ്വ, 17 മാര്‍ച്ച് 2015 (15:29 IST)
പാകിസ്ഥാന്റെ മൂര്‍ച്ചയേറിയ ആയുധങ്ങളിലൊന്നിനേയാണ് ഇപ്പോള്‍ അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. മുഹമ്മദ് ഇര്‍ഫാനെ. ഇടുപ്പെല്ലിനേറ്റ പരുക്കുമൂല, ഇറഫാന്‍ പാകിസ്ഥാനുവേണ്ടി ക്വാര്‍ട്ടറില്‍ പേസ് ബൌളറായ താരം കളിച്ചേക്കില്ല എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. ഓസ്‌ട്രേലിയക്കെതിരായ ക്വാര്‍ട്ടര്‍ഫൈനലില്‍ ഇര്‍ഫാനില്ലാതെയാണ് പാകിസ്ഥാന്‍ കളിക്കാനിറങ്ങുന്നത്. ക്വാര്‍ട്ടര്‍ കടമ്പ കടന്നാല്‍ മാത്രമേ പകരക്കാരനെ ആവശ്യപ്പെടുകയുള്ളു.
നിരന്തരമായ പരാജയങ്ങള്‍ നേരിട്ടപ്പോളും ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തിയ പ്രവര്‍ത്തനം കാഴ്ചവച്ച ഇര്‍ഫാന്‍ ടീമിന്റെ വിജയങ്ങളിലും പരാജയത്തിന്റെ ആക്കാം കുറയ്ക്കുന്നതിലും നിര്‍ണയക പങ്ക് വഹിച്ചിട്ടുണ്ട്. നേരത്തെ ഓഫ് സ്പിന്നര്‍ സയ്യിദ് അജ്മല്‍, പേസര്‍മാരായ ഉമര്‍ ഗുല്‍, ജുനൈദ് ഖാന്‍, പാര്‍ട്‌ടൈം ബൗളറായ മുഹമ്മദ് ഹഫീസ് എന്നിവരെല്ലാം പലകാര്‍നങ്ങളാല്‍ ടീമിലില്ലാതെ വന്നപ്പോഴും പാകിസ്ഥാന്‍ പിടിച്ചു നിന്നത് ഇര്‍ഫാന്റെ പേസ് ബൌളിംഗിന്റെ കരുത്തിലാണ്.
ഇന്ത്യയോടേറ്റ തോല്‍വിയോടെ തുടങ്ങിയ ലോകകപ്പില്‍ പാകിസ്താനെ ക്വാര്‍ട്ടറിലെത്തിച്ചതില്‍ നിര്‍ണായക പങ്കാണ് ഇര്‍ഫന്‍ വഹിച്ചത്. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ നാലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ മൂന്നും ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ രണ്ടും വിക്കറ്റാണ് ഇര്‍ഫന്‍ വീഴ്ത്തിയത്. എന്നാല്‍ ഇപ്പോള്‍ പാകിസ്താന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച നടത്തിയ എം.ആര്‍.ഐ. സ്‌കാനില്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇര്‍ഫനെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് ടീം ഫിസിയോ ബ്രാഡ് റോബിന്‍സണ്‍ പറഞ്ഞു. നാല് ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള 32 കാരനായ ഇര്‍ഫന്‍ 45 ഏകദിനങ്ങളില്‍ നിന്ന് 65 വിക്കറ്റാണ് വീഴ്ത്തിയത്.