മഴകളിച്ചാല്‍ കടുവകള്‍ കൂട്ടില്‍ കേറും, ഇല്ലെങ്കില്‍ ഇന്ത്യ ഞെട്ടും...!

മെല്‍ബണ്‍| vishnu| Last Modified ചൊവ്വ, 17 മാര്‍ച്ച് 2015 (11:20 IST)
ഇതുവരെ നടന്നതൊന്നുമല്ല കളി ഇനി കാണാനിരിക്കുന്നതേയുള്ളു എന്നതാണ് ലോകകപ്പ് ക്രിക്കറ്റിന്റെറ്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം നേടിയ ടീമുകള്‍ പറയുന്നത്. കൂട്ടത്തില്‍ ബംഗ്ലാദേശും. കാരണം ക്വാര്‍ട്ടറില്‍ ഇന്ത്യയെ നേരിടുന്നത് ബംഗ്ലാദേശാണ്. ഇന്ത്യന്‍ ടീമിനെ ഞെട്ടീക്കാന്‍ തന്നെയാണ് ബംഗ്ലാദേശ് കരുക്കള്‍ നിക്കുന്നത്. അതിനായി ടീം കഠിനമായ പരിശീലനം നടത്തിത്തുടങ്ങി. അതേസമയം ലോകകപ്പ് ക്വാര്‍ട്ടറില്‍
ഇന്ത്യയെ ഞെട്ടിക്കാന്‍
കഴിയുമെന്ന് ബംഗ്ലാദേശ് കോച്ച് ചന്ദിക ഹതുരുസിംഹ അവകാശപ്പെട്ടു.

ഗ്രൂപ്പ് ഘട്ടത്തില്‍
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് ഉപയോഗിച്ച പിച്ചില്‍
തന്നെയാണ് ഇന്ത്യക്കെതിരായ ക്വാര്‍ട്ടറും നടക്കുന്നത്.ലങ്കയ്ക്കതിരെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും അതേ പിച്ചില്‍ കളിക്കുന്നത് തങ്ങള്‍ക്ക് നേട്ടമാകുമെന്നാണ് ബംഗ്ലാദേശ് കോച്ച് പറയുന്നത്. എന്നാല്‍ പുതിയ നിയമങ്ങള്‍ ബംഗ്ലാദേശിനു ഭീഷണിയായി നില്‍ക്കുന്നുണ്ട്. ഇതുപ്രകാരം എന്തെങ്കിലും സാഹചര്യത്തില്‍ മത്സരം ഉപേക്ഷിച്ചാല്‍ ഗ്രൂപ്പ് മത്സരത്തിലെ പ്രകടനമാണ് കണക്കിലെടുക്കുക. ഗ്രൂപ്പ് മത്സരത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. അതുകൊണ്ട് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സെമിയിലേക്ക് പ്രവേശിക്കുമ്പോള്‍ ബംഗ്ലാദേശിന് സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടിവരും.

മത്സരം നടക്കുന്ന വ്യാഴാഴ്ച പെയ്യുമെന്ന കാലാവസ്ഥാ പ്രവചനം നിലനില്‍ക്കുന്നതിനാല്‍ ബംഗ്ലാദേശിന് പേടിക്കാന്‍ ഏറെയുണ്ട്താനും. അതേസമയം ഇന്ത്യന്‍ ടീമും മത്സര വേദിയായ മെല്‍ബണില്‍ എത്തിയിട്ടുണ്ട്. ന്ത്യന്‍ ടീമിന് ചൊവ്വാഴ്ച എംസിജിയില്‍ പരിശീലനം ഉണ്ടെങ്കിലും എല്ലാ കളിക്കാരും പങ്കെടുക്കണമെന്ന നിര്‍ബന്ധമില്ലെന്ന് മീഡിയ മാനേജര്‍ അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :