നിലവിൽ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനും ബൗളറും ഈ താരങ്ങളാണ് - മനസ്സ് തുറന്ന് ശ്രീശാന്ത്

അഭിറാം മനോഹർ| Last Modified ബുധന്‍, 22 ഏപ്രില്‍ 2020 (16:50 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലവിൽ കളിക്കുന്നവരിൽ ഏറ്റവും മികച്ച ബൗളറും ബാറ്റ്സ്മാനും ആരെന്ന് വെളിപ്പെടുത്തി മലയാളി പേസ് ബൗളിങ്ങ് താരം എസ് ശ്രീശാന്ത്. കഴിഞ്ഞ ദിവസമാണ് ശ്രീശാന്ത് ഇതേ പറ്റി തുറന്നു സംസാരിച്ചത്.

ഇന്ത്യൻ നായകൻ വിരാട് കോലിയാണ് ശ്രീശാന്തിന്റെ അഭിപ്രായത്തിൽ നിലവിലേ ഏറ്റവും മികച്ച ബാറ്റിങ്ങ് താരം. ഇന്ത്യയുടെ തന്നെ ജസ്‌പ്രീത് ബു‌മ്രയേയാണ് ശ്രീശാന്ത് നിലവിലേ ഏറ്റവും മികച്ച ബൗളറായി ചൂണ്ടികാണിക്കുന്നത്.ലോക്ക്ഡൗൺ സമയത്ത് ഫിറ്റ്‌നസ് നിലനിർത്താനുള്ള ശ്രമത്തിലാണ് താനെന്നും. ഭാര്യക്കും മകൾക്കുമൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുകയാണെന്നും ശ്രീശാന്ത് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :