ബു‌മ്രയും ഷമിയുമല്ല, നേരിടാൻ ഏറ്റവും ബുദ്ധിമുട്ടിയ ഇന്ത്യൻ ബൗളർ ആ താരമെന്ന് സ്റ്റീവ് സ്മിത്ത്

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ഏപ്രില്‍ 2020 (11:58 IST)
പന്ത് ചുരുണ്ടൽ വിവാദത്തിന് ശേഷം ഒരു വർഷത്തിന് ശേഷമാണ് ഓസീസ് മുൻ നായകൻ സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയൻ ടീമിൽ മടങ്ങിയെത്തിയത്. ഈ കാലയളവിൽ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ഒന്നാം നമ്പർ സ്ഥാനം വിരാട് കോലി സ്വന്തമാക്കിയെങ്കിലും ആഷസിലെ പ്രകടനത്തോടെ സ്മിത്ത് തിരിച്ചുപിടിച്ചിരുന്നു. ഇന്ത്യക്കെതിരായും മികച്ച റെക്കോഡാണ് സ്മിത്തിനുള്ളത്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ്ങ് താരങ്ങളിലൊരാളായ സ്മിത്ത് തനിക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ ഇന്ത്യൻ ബൗളറെ പറ്റി തുറന്നു സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ.

ഇന്ത്യയിൽ താൻ നേരിടാൻ ഏറ്റവുമധികം ബുദ്ധിമുട്ടിയത് ഇന്ത്യൻ ബൗളർ രവീന്ദ്ര ജഡേജയെയാണെന്നാണ് സ്മിത്ത് പറയുന്നത്.മികച്ച ലെംഗ്തിലാണ് പന്തെറിയുക. പിച്ച് ചെയ്ത ശേഷം ജഡേജയുടെ പന്തുകള്‍ ചിലത് സ്കിഡ‍് ചെയ്ത് പോകും.ചിലത് കുത്തിത്തിരിയും കൈയില്‍ നിന്ന് പന്ത് റിലീസ് ചെയ്യുമ്പോള്‍ ഇക്കാര്യം മനസിലാക്കാനുമാവില്ല. ലെംഗ്തിലെ സ്ഥിരതയും ജഡേജയെ നേരിടുന്നതിൽ ബുദ്ധിമുട്ടിക്കാറുണ്ടെന്നും സ്മിത്ത് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :