യുവരാജ് ഏറ്റവും നന്നായി കളിച്ചത് ആ ക്യാപ്‌റ്റന് കീഴിലെന്ന് ആശിഷ് നെഹ്‌റ

അഭിറാം മനോഹർ| Last Modified വെള്ളി, 10 ഏപ്രില്‍ 2020 (13:15 IST)
ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ എക്കാലത്തേയും മികച്ച ക്രിക്കറ്റ് കളിക്കാരുടെ നിരയിലാണ് യുവ്‌രാജ് സിങ്ങിന്റെ സ്ഥാനം. 2007ലെ ടി20 ലോകകപ്പിലും 2011ലെ ലോകകപ്പ് നേട്ടത്തിലും പ്രധാന പങ്ക് വഹിച്ചത് യുവരാജായ്ഇരുന്നു. മഹേന്ദ്ര സിംഗ് ധോണി, രാഹുൽ ദ്രാവിഡ്,വിരാട് കോലി,സൗരവ് ഗാംഗുലി എന്നിങ്ങനെ വ്യതസ്തരായ ക്യാപ്‌റ്റൻമാർക്ക് കീഴിലും യുവരാജ് കളിച്ചിട്ടുണ്ട്.ഇതിൽ ഏത് നായകന് കീഴിലായിരുന്നപ്പോളാണ് യുവരാജ് മികച്ച പ്രകടനം വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആശിഷ്‌ നെഹ്‌റ.

2008 മുതൽ യുവരാജ് പുറത്തെടുത്ത ബാറ്റിങ്ങ് വിസ്‌മയിപ്പിക്കുന്നതായിരുന്നുവെന്ന് നെഹ്‌റ പറയുന്നു. ഗാംഗുലി നായകനായിരുന്ന സമയത്താണ് യുവരാജ് ടീമിൽ സ്ഥാനം ഉറപ്പിക്കുന്നത് പക്ഷേ യുവരാജ് ഏറ്റവും നന്ന്ആയി കളിച്ചത് ധോണിയുടെ കീഴിലാണെന്നാണ് നെഹ്‌റ പറയുന്നത്.നേരത്തെ തനിക്കേറ്റവും പിന്തുണ നൽകിയ ക്യാപ്‌റ്റൻ ഗാംഗുലിയാണെന്ന് യുവരാജ് വെളിപ്പെടുത്തിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :