ഇന്ത്യയെ സ്ലെഡ്‌ജ് ചെയ്യാതിരുന്നതിന് കാരണം ഐപിഎൽ അല്ല, ക്ലാർക്കിനെ തള്ളി പാറ്റ് കമ്മിൻസ്

അഭിറാം മനോഹർ| Last Modified ശനി, 11 ഏപ്രില്‍ 2020 (12:45 IST)
ഓസ്ട്രേലിയൻ മുൻ നായകൻ തുറന്നുവിട്ട സ്ലെഡ്‌ജിങ്ങ് വിവാദം ചൂട് പിടിക്കുന്നു. കരാർ നഷ്ടപ്പെടാതിരിക്കാൻ ഓസ്ട്രേലിയൻ താരങ്ങൾ ഇന്ത്യൻ ടീമിനെതിരെയും വിരാട് കോലിക്കെതിരെയും സ്ലെഡ്‌ജിങ്ങ് ഒഴിവാക്കിയിരുന്നതായാണ് ക്ലാർക്ക് പറഞ്ഞത്.

എന്നാൽ ഈ ആരോപണത്തെ തള്ളി ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്‌റ്റൻ ടിം പെയ്‌ൻ രംഗത്തെത്തിയിരുന്നു.ഇപ്പോളിതാ ഇക്കാര്യത്തിൽ അഭിപ്രായവുമായി എത്തിയിരിക്കുകയാ നിലവിലെ ഓസീസ് ടീം വൈസ് ക്യാപ്‌റ്റനായ പാറ്റ് കമ്മിൻസ്.2018-19ല്‍ ഇന്ത്യന്‍ ടീം ഓസ്ട്രേലിയന്‍ പര്യടനത്തിനായി എത്തിയപ്പോള്‍ തങ്ങള്‍ അവരെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന് കമ്മിൻസ് സമ്മതിക്കുന്നു. എന്നാൽ അന്ന് പന്തുചുരുണ്ടൽ വിവാദത്തെ തുടർന്ന് മൂന്ന് താരങ്ങൾക്ക് വിലക്ക് നേരിടേണ്ടിവന്ന സാഹചര്യമായിരുന്നു.തങ്ങളുടെ ടീമിനെതിരെ എന്തെങ്കിലും കുറ്റം കണ്ടെത്താന്‍ മാധ്യമങ്ങളുള്‍പ്പെടെ ആ സമയത്ത് ശ്രമിക്കുകയായിരുന്നു. അതുകൊണ്ടാണ് ആ സമയത്ത് സംയമനം പാലിച്ചതെന്നും കമ്മിൻസ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :