അഭിറാം മനോഹർ|
Last Modified ചൊവ്വ, 9 ഡിസംബര്‍ 2025 (17:23 IST)
ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയ്ക്കും രോഹിത് ശര്‍മയ്ക്കും പിന്തുണയുമായി പാകിസ്ഥാന്‍ ഇതിഹാസ താരം ഷാഹിദ് അഫ്രീദി. 2027 ലോകകപ്പ് വരെ ഇരുവര്‍ക്കും ഗ്രൗണ്ടില്‍ തുടരാനാവുമെന്ന് പറഞ്ഞ അഫ്രീദി ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. എപ്പോഴും തന്റെ തീരുമാനങ്ങള്‍ മാത്രമാണ് ശരിയെന്ന ഗംഭീറിന്റെ വാദം പൊളിഞ്ഞെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലാണ് വിരാട് കോലിയും രോഹിത് ശര്‍മയും. ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പരകളില്‍ നിന്ന് ഇക്കാര്യമാണ് വ്യക്തമായത്. അടുത്ത ലോകകപ്പിലും അവര്‍ തന്നെ കളിക്കുമെന്നാണ് മനസിലാക്കുന്നത്. സുപ്രധാന സീരീസുകളിലെല്ലാം അവര്‍ക്ക് ഇടം നല്‍കണം. ഇന്ത്യന്‍ പരിശീലകനായതിന് പിന്നാലെ തന്റെ തീരുമാനങ്ങള്‍ എല്ലാം ശരിയാണെന്നാണ് ഗംഭീര്‍ കരുതുന്നത്. അതങ്ങനെയല്ലെന്ന് ഗംഭീറിന് ഇപ്പോള്‍ മനസിലായിക്കാണും. അഫ്രീദി പറഞ്ഞു.