അനുബന്ധ വാര്‍ത്തകള്‍
- അലൻ ബോർഡർ മുതൽ പോണ്ടിംഗ് വരെ, ഇതിഹാസങ്ങൾക്ക് സാധിക്കാത്ത ചരിത്രനേട്ടവുമായി സ്റ്റീവ് സ്മിത്ത്
- റിവ്യൂ എടുക്കാതെ ഡിആർഎസ്, സ്മിത്ത് പുതിയ തന്ത്രം പരീക്ഷിക്കുന്നുവെന്ന് പാർഥീവ് പട്ടേൽ
- ഇന്ത്യയുടെ തോൽവിക്ക് പിന്നിൽ രോഹിത്തിൻ്റെ മണ്ടത്തരം: രവി ശാസ്ത്രി
- India vs Australia, 3rd Test - Live Cricket Score: നാണംകെട്ട് ഇന്ത്യ, ഇന്‍ഡോര്‍ ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റ് തോല്‍വി; പരമ്പര 2-1
- 2020ന് ശേഷം 23 ടെസ്റ്റ് മത്സരങ്ങൾ, കോലി നേടിയത് 25.70 ബാറ്റിംഗ് ശരാശരിയിൽ 1028 റൺസ് മാത്രം
അഹമ്മദാബാദിൽ പേസിനെ തുണയ്ക്കുന്ന പിച്ച് വേണ്ട, നാലാം ടെസ്റ്റിൽ പ്ലാൻ അടിമുടി മാറ്റി ടീം ഇന്ത്യ
ഇൻഡോറിലെ സ്പിൻ പിച്ചിൽ ഓസ്ട്രേലിയക്കെതിരെ നാണംകെട്ട തോൽവി വഴങ്ങിയതിന് പിന്നാലെ നടക്കുന്ന അഹമ്മദാബാദിലെ പിച്ചിൽ ഇന്ത്യ സ്പിൻ പിച്ച് തന്നെയാകും ഒരുക്കുകയെന്ന് റിപ്പോർട്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപായി നടക്കുന്ന അഹമ്മദാബാദ് പിച്ചിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഫൈനൽ മത്സരത്തിന് മുന്നൊരുക്കമായി പേസിനെ പിന്തുണയ്ക്കുന്ന പിച്ചാകും ഇന്ത്യ ഒരുക്കുകയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇൻഡോറിലേറ്റ തോൽവിയോടെ ഈ തീരുമാനത്തിൽ നിന്നും ഇന്ത്യ പിന്മാറിയതായാണ് റിപ്പോർട്ട്.
ഇൻഡോറിലേറ്റ തോൽവിയോടെ ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ അഹമ്മദാബാദിൽ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതായുണ്ട്. ഈ സാഹചര്യത്തിൽ മികച്ച പേസർമാരുള്ള ഓസീസിന് വിജയിക്കാൻ സാധ്യതയൊരുക്കേണ്ടതില്ലെന്നാണ് ഇന്ത്യൻ നിലപാട്. ഇൻഡോറിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ മുന്നോടിയായി നാലാം ടെസ്റ്റിൽ ഇന്ത്യ പേസിനെ സഹായിക്കുന്ന പിച്ചൊരുക്കുമെന്ന സൂചന ഇന്ത്യൻ നായകൻ രോഹിത് ശർമ നൽകിയിരുന്നു. എന്നാൽ ഇൻഡോറിലെ തോൽവിയോടെ ഈ ചിത്രം പൂർണ്ണമായും മാറിമറിയുകയായിരുന്നു.