റിവ്യൂ എടുക്കാതെ ഡിആർഎസ്, സ്മിത്ത് പുതിയ തന്ത്രം പരീക്ഷിക്കുന്നുവെന്ന് പാർഥീവ് പട്ടേൽ

അഭിറാം മനോഹർ| Last Modified വെള്ളി, 3 മാര്‍ച്ച് 2023 (15:49 IST)
ഇൻഡോർ ക്രിക്കറ്റ് ടെസ്റ്റിൽ സ്പിന്നർമാർ അരങ്ങുവാണതോടെ അമ്പയർമാരുടെ പല തീരുമാനങ്ങളും ടീം നായകന്മാർക്ക് ചോദ്യം ചെയ്യേണ്ടതായി വന്നിരുന്നു. ഓസീസിൻ്റെ ആദ്യ ഇന്നിങ്ങ്സിൽ ലബുഷെയ്നിനെതിരെയും സ്മിത്തിനെതിരെയും റിവ്യൂ എടുത്ത ഇന്ത്യ തങ്ങളുടെ 3 റിവ്യൂകളും നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് നിയമത്തിലെ പഴുതുകൾ മുതലെടുക്കുകയാണെന്ന് മുൻ ഇന്ത്യൻ താരം പറയുന്നു.

പാറ്റ് കമ്മിൻസിന് പകരം നായകനായെത്തിയ സ്റ്റീവ് സ്മിത്ത് മികച്ച രീതിയിലാണ് തൻ്റെ ക്യാപ്റ്റൻസി പ്രയോജനപ്പെടുത്തിയത്. ടെസ്റ്റിൻ്റെ രണ്ടാം ദിനം ബൗളർമാരെ ഫലപ്രദമായി ഉപയോഗിക്കാനും ശരിയായ ഡിആർഎസ് തീരുമാനങ്ങളെടൂക്കാനും സ്മിത്തിന് സാധിച്ചു.


ഓൺ ഫീൽഡ് അമ്പയർ നോട്ടൗട്ട് വിധിച്ചാൽ ഡിആർഎസ് എടുക്കുകയല്ലാതെ എതിർ ടീം ക്യാപ്റ്റന് വേറെ വഴിയില്ല. എന്നാൽ ബാറ്റർ ബീറ്റണായ പന്തുകളിൽ സ്റ്റംബിംഗ് നടത്തി കീപ്പർ ഔട്ടിനായി അപ്പീൽ ചെയ്യും.സ്റ്റമ്പിംഗുകൾ സാധാരണ ഓൺഫീൽഡ് അമ്പയർ തേർഡ് അമ്പയർക്ക് വിടുകയാണ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ഔട്ടാകുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കപ്പെടും. ഡിആർഎസ് എടുക്കാതെ തന്നെ എല്ലാ കാര്യങ്ങളും ഇതോടെ നടക്കും.റിവ്യൂ നഷ്ടമാകുകയുമില്ല. പാർഥീവ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :