മലിംഗയുടെ യോര്‍ക്കറില്‍ ഡിവില്ലിയേഴ്‌സ് വീഴും! 2007 ആവര്‍ത്തിക്കുമോ

Last Modified ചൊവ്വ, 17 മാര്‍ച്ച് 2015 (18:12 IST)
ബുധനാഴ്‌ച ദക്ഷിണാഫ്രിക്ക ശ്രീലങ്ക ലോകകപ്പ് പോരാട്ടം തീ പാറുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ എബി ഡിവില്ലിയേഴ്‌സിനെയും സംഘത്തെയും ഭയപ്പെടുത്തുന്നത് 2007 ലോകകപ്പിലെ ഓര്‍മ്മകളാണ്.

2007ലെ കിരീട പോരാട്ടത്തിനിടെ മുഖാമുഖം വന്ന ലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ ലസിത് മലിംഗ ദക്ഷിണാഫ്രിക്കയെ അവസാന ഓവറുകളില്‍ എറിഞ്ഞു വീഴ്‌ത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തിലകരത്‌ന ദില്‍ഷന്റെയും (58),
അര്‍നോല്‍ഡിന്റെയും (50) മികവില്‍ 209 റണ്‍സ് നേടുകയായിരുന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ജയത്തിന്റെ വക്കില്‍ നിന്ന് തകരുകയായിരുന്നു. 54 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് മലിംഗ അന്ന് നേടിയത്. നാല് പന്തുകളില്‍ നിന്നാണ് അദ്ദേഹം അത്രയും വിക്കറ്റുകള്‍ കര്‍സ്ഥമാക്കിയത്. ഷോണ്‍ പൊള്ളേക്ക്, ഹാള്‍, ജാക്കസ് കല്ലീസ്, എന്റീനി എന്നിവരുടെ വിക്കറ്റുകള്‍ അവസാന നിമിഷങ്ങള്‍ തകര്‍ത്ത് ലങ്കയ്ക്ക് അവസാന ഓവറുകളില്‍ ജയ പ്രതീക്ഷ നല്‍കുകയായിരുന്നു. എന്നാല്‍ വിക്കറ്റ് പൊഴിഞ്ഞിട്ടും ഒരു വിക്കറ്റ് ഒരു വിക്കറ്റിന് ദക്ഷിണാഫ്രിക്ക ജയിക്കുകയായിരുന്നു.

ഇത്തവണയും മലിംഗ ലങ്കന്‍ നിരയില്‍ ഉണ്ടെന്നത് ദക്ഷിണാഫ്രിക്കയെ വല്ലാതെ അലട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. പേസും ബൌണ്‍സും നിറഞ്ഞ സിഡ്‌നിയിലെ പിച്ചുകളില്‍ അദ്ദേഹത്തെ നേരിടുക എന്ന കാര്യം വെല്ലുവിളിയായി തീരുമെന്ന് ഡിവില്ലിയേഴ്‌സിന് നല്ലതു പോലെ അറിയാം. 140 കിലോമീറ്റര്‍ വേഗതയില്‍ വരുന്ന യോര്‍ക്കറുകളെ തടുക്കാന്‍ കഴിഞ്ഞാന്‍ പകുതി നേട്ടമാകുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര കരുതുന്നത്. ആറ് മത്സരങ്ങളില്‍ നിന്നായി 11 വിക്കറ്റുകളാണ് മലിംഗ നേടിയിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :