jibin|
Last Updated:
ചൊവ്വ, 17 മാര്‍ച്ച് 2015 (16:58 IST)
2015 ലോകകപ്പ് ക്രിക്കറ്റ് മാമങ്കം തുടങ്ങുന്ന വേളയില്‍ ക്രിക്കറ്റ് ലോകം പറഞ്ഞു ഇത്തവണ താരമൂല്യം നിറഞ്ഞ രണ്ടു താരങ്ങള്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലിയും ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സുമാണെന്ന്. എന്നാല്‍ ഇരു താരങ്ങളും മികവ് പുലര്‍ത്തിയെങ്കിലും ശ്രിലങ്കയുടെ കുമാര്‍ സംഗാക്കാര ആദ്യ റൌണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ താരമായി മാറുകയായിരുന്നു. ക്വേര്‍ട്ടര്‍ മത്സരങ്ങള്‍ ബുധനാഴ്‌ച തുടക്കമാകുമ്പോള്‍ ലങ്കയും ദക്ഷിണാഫ്രിക്കയുമാണ് ആദ്യം ഏറ്റുമുട്ടുന്നത്.
ഡിവില്ലിയേഴ്‌സും കുമാര്‍ സംഗാക്കാരയും ആറ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ നാല് സെഞ്ചുറികളടക്കം 496 റണ്‍സ് നേടിയ ലങ്കന്‍ താരം തന്നെയാണ് റണ്‍വേട്ടയില്‍ മുന്നില്‍. ഇത്രയും കളികളില്‍ നിന്ന് തന്നെ ഡിവില്ലിയേഴ്‌സ് അടിച്ചു കൂട്ടിയത് 417 റണ്‍സാണ്. വമ്പനടികള്‍ക്ക് പേരുകേട്ട ദക്ഷിണാഫ്രിക്കന്‍ നായകന്‍ റണ്‍വേട്ടയില്‍ മുന്നിലെത്തുമെന്ന് ഉറപ്പ് ഉണ്ടായിരുന്നു. മധ്യനിര താരമായി ക്രീസില്‍ എത്തുന്ന ഡിവില്ലിയേഴ്‌സ് എതിര്‍ ബോളര്‍മാരെ തല്ലിത്തകര്‍ക്കുന്ന പ്രകടനമാണ് ഇതുവരെ നടത്തിയത്. ഇതുവഴി വമ്പന്‍ ടോട്ടല്‍ നേടുന്നതിനും പിന്തുടരുന്നതിനും കാരണമായി തീര്‍ന്നു.
എന്നാല്‍ മറുവശത്തുള്ള ശ്രീലങ്കയുടെ കുമാര്‍ സംഗാക്കാര ആക്രമണം അഴിച്ചു വിടുന്ന താരമായിരുന്നില്ല. നിലയുറപ്പിക്കുക പതിയെ താളം കണ്ടെത്തി ടീമിനെ സുരക്ഷിതമായ നിലയില്‍ എത്തിക്കുക എന്ന തന്ത്രമാണ് സംഗ നടത്തിയത്. അതായത് ഡിവില്ലിയേഴ്‌സിനെക്കാളും മികച്ച പ്രകടനം അല്ലെങ്കില്‍ ടീമിനുവേണ്ടിയുള്ള കളി എന്നു തന്നെ പറയേണ്ടി വരും. ലങ്കയുടെ ലോകകപ്പ് മുന്നേറ്റങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിച്ചത് സംഗാക്കരയാണെങ്കില്‍ ബാറ്റിംഗിനെ നിസാരവല്‍ക്കരിക്കുന്നതായിരുന്നു എബിയുടെ പ്രകടനം.
സംഗാക്കാരയും ഡിവില്ലിയേഴ്‌സും തമ്മിലുള്ള പോരാട്ടമാകും നാളെ നടക്കുന്നത്. ഡിവില്ലിയേഴ്‌സ് വീണാല്‍ പിന്നാലെയെത്തുന്നവര്‍ കാത്തുക്കൊള്ളുമെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന് നന്നായി അറിയാം. എന്നാല്‍ താന്‍ വീണാല്‍ ടീം തകരുമെന്ന് ഉറപ്പുള്ള സംഗാക്കര നങ്കൂരമിട്ട് കളിക്കുമെന്നാണ് ക്രിക്കറ്റ് ലോകം കരുതുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.