Shubman Gill: എഴുതി തള്ളിയവർ എവിടെ?, കണ്ണാ കൊഞ്ചം ഇങ്കെ പാർ, ഗില്ലാട്ടമല്ല ഇത് വിളയാട്ടം
Shubman Gill
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 147,8 എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ സ്‌കോറുകള്‍. ഓവര്‍സീസിലെ മോശം പ്ലെയറെന്ന നാണക്കേട് മായ്ക്കാനും ഒപ്പം ഇന്ത്യയെ നയിക്കാന്‍ തക്കവണ്ണം താന്‍ വളര്‍ന്നെന്ന് പ്രഖ്യാപിക്കാനും ആദ്യ ടെസ്റ്റില്‍ തന്നെ ഗില്ലിന് സാധിച്ചു. രണ്ടാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്ങ്‌സില്‍ 387 പന്തില്‍ നിന്നും 269 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. രണ്ടാം ഇന്നിങ്ങ്‌സില്‍ സെഞ്ചുറി കൂടിയതോടെ ഒരു മത്സരത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേട്ടം ഗില്‍ സ്വന്തം പേരിലാക്കി.
ബര്‍മിങ്ഹാം ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ 269 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ പുറത്താകാതെ 100 റണ്‍സുമാണ് ഗില്‍ നേടിയത്. ഇതോടെ ഒരൊറ്റ ടെസ്റ്റില്‍ നിന്ന് മാത്രം 369 റണ്‍സാണ് ഗില്‍ നേടിയത്. ഒരൊറ്റ ടെസ്റ്റ് മത്സരത്തില്‍ നിന്ന് മാത്രമായി 344 റണ്‍സ് നേടിയിട്ടുള്ള ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കറുടെ റെക്കോര്‍ഡാണ് താരം മറികടന്നത്.