ടെസ്റ്റ് ക്യാപ്പില്‍ ചുംബിച്ച് ശ്രേയസ് അയ്യര്‍; നല്‍കിയത് സുനില്‍ ഗവാസ്‌കര്‍, മധ്യനിരയിലെ കാവല്‍ക്കാരന് ടെസ്റ്റില്‍ അരങ്ങേറ്റം (വീഡിയോ)

രേണുക വേണു| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (09:45 IST)
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മധ്യനിരയിലെ കാവല്‍ക്കാരനായ ശ്രേയസ് അയ്യര്‍ ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ശ്രേയസ് അയ്യര്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്. മുന്‍ ഇന്ത്യന്‍ താരവും ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍ ശ്രേയസ് അയ്യര്‍ക്ക് ടെസ്റ്റ് ക്യാപ്പ് നല്‍കി. കന്നി ടെസ്റ്റിനിറങ്ങുന്ന ശ്രേയസ് സുനില്‍ ഗവാസ്‌കറിന്റെ കൈയില്‍ നിന്ന് ക്യാപ്പ് വാങ്ങിയ ശേഷം അതില്‍ സന്തോഷത്തോടെ ചുംബിച്ചു.

ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ടെസ്റ്റ് നായകന്‍ അജിങ്ക്യ രഹാനെ തുടങ്ങി ടീം അംഗങ്ങളെല്ലാവരും ശ്രേയസിന് ആശംസകള്‍ നേര്‍ന്നു. അഞ്ചാമനായാണ് ശ്രേയസ് ബാറ്റ് ചെയ്യാനെത്തുക. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന 303-ാം താരമാണ് ശ്രേയസ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :