കാൺപൂരിൽ ശ്രേയസ് അരങ്ങേറും, ഉറപ്പ് നൽകി രഹാനെ

അഭിറാം മനോഹർ| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (16:24 IST)
ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മധ്യനിര ബാറ്റ്സ്മാൻ അരങ്ങേറും. ഇന്ത്യയുടെ താത്‌കാലിക ക്യാപ്‌റ്റനായ അജിങ്ക്യ രഹാനെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.കാണ്‍പൂരില്‍ നാളെയാണ് ഇന്ത്യ- ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റ് തുടങ്ങുക.

നായകൻ വിരാട് കോലി രണ്ടാം ടെസ്റ്റിൽ ടീമിൽ തിരിച്ചെത്തുന്നതിനാൽ അരങ്ങേറ്റത്തിലെ പ്രകടനം ശ്രേയസിന് നിർണായകമാകും.ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ഹനുമ വിഹാരിയെ തഴഞ്ഞാണ് ശ്രേയസിനെ ടീമിലെടുത്തത്. ഈ തീരുമാനത്തിനെതിരെ വിമർശനവും ശക്തമാണ്.അതിനാല്‍ത്തന്നെ മികവ് തെളിയിക്കേണ്ടത് ശ്രേയിസന് അനിവാര്യമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :