T20 World Cup 2024 Final, India's Predicted 11: ദുബെയ്ക്ക് പകരം ജയ്‌സ്വാളോ സഞ്ജുവോ? ഇലവനില്‍ ഒരു മാറ്റം ഉറപ്പിച്ച് ഇന്ത്യ
സൂപ്പര്‍ എട്ടിലും സെമി ഫൈനലിലും കളിച്ച പ്ലേയിങ് ഇലവനില്‍ ഒരു മാറ്റത്തോടെയായിരിക്കും ഇന്ത്യ ഇന്നിറങ്ങുക
Shivam Dube
T20 World Cup 2024 Final, India's Predicted 11: ട്വന്റി 20 ലോകകപ്പ് ഫൈനലിനായി ഇന്ത്യ ഇന്നിറങ്ങും. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ലോകകപ്പില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ആറ് തവണ ഏറ്റുമുട്ടി, അതില്‍ നാലിലും ജയം ഇന്ത്യക്കൊപ്പം ആയിരുന്നു. ബര്‍ബഡോസിലെ ബ്രിഡ്ജ്ടൗണില്‍ ഇന്ന് രാത്രി എട്ട് മുതലാണ് ഫൈനല്‍ മത്സരം നടക്കുക.
സൂപ്പര്‍ എട്ടിലും സെമി ഫൈനലിലും കളിച്ച പ്ലേയിങ് ഇലവനില്‍ ഒരു മാറ്റത്തോടെയായിരിക്കും ഇന്ത്യ ഇന്നിറങ്ങുക. ശിവം ദുബെയെ ഇന്ത്യ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കും. പകരം യഷസ്വി ജയ്‌സ്വാളോ സഞ്ജു സാംസണോ ഫൈനലില്‍ കളിക്കും. ജയ്‌സ്വാളിനെ കളിപ്പിക്കുകയാണെങ്കില്‍ രോഹിത്തിനൊപ്പം ഓപ്പണറായി ഇറക്കും. വിരാട് കോലി വണ്‍ഡൗണ്‍ ആകും. അതല്ലെങ്കില്‍ ശിവം ദുബെയുടെ പൊസിഷനില്‍ സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യും. വിരാട് കോലി ഓപ്പണറായി തുടരും.
ദുബെ ഇതുവരെ ഒരു കളിയില്‍ പോലും പന്തെറിഞ്ഞിട്ടില്ല. ബാറ്റിങ്ങിലും മോശം പ്രകടനമാണ് താരം ഇതുവരെ നടത്തിയത്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഡക്കിനാണ് ദുബെ പുറത്തായത്. അതേസമയം മികച്ച ഫോമിലേക്ക് ഉയരാത്ത രവീന്ദ്ര ജഡേജയെ ഫൈനലിലും നിലനിര്‍ത്തും.
ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, യഷസ്വി ജയ്‌സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ