രേണുക വേണു|
Last Modified ശനി, 29 ജൂണ്‍ 2024 (06:28 IST)
ദക്ഷിണാഫ്രിക്ക ആദ്യമായി ഒരു ലോകകപ്പ് എടുക്കുന്നത് കാണാനുള്ള ത്രില്ലിലാണ് എ.ബി.ഡിവില്ലിയേഴ്‌സ്. വിരാട് കോലി പൂജ്യത്തിനു പുറത്തായി ദക്ഷിണാഫ്രിക്ക ജയിക്കുന്നതാണോ കോലി സെഞ്ചുറി നേടി ഇന്ത്യ ജയിക്കുന്നത് കാണാനാണോ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ആണ് ഡിവില്ലിയേഴ്‌സിന്റെ പ്രതികരണം. 'കോലിക്ക് ഒരുപാട് സെഞ്ചുറികള്‍ ഇല്ല, ദക്ഷിണാഫ്രിക്ക ഒരു കപ്പ് എടുക്കട്ടെ' എന്നാണ് ഡിവില്ലിയേഴ്‌സ് പ്രതികരിച്ചത്.
തന്റെ ഹൃദയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം ആണെന്നും അവര്‍ കിരീടം ചൂടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. ' ചരിത്രം രചിക്കാനുള്ള മികച്ചൊരു ടീം കോംബിനേഷന്‍ ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. ഇന്ത്യയുടെ മികച്ച കളിക്കാര്‍ കൂടിയാകുമ്പോള്‍ ഇത്തവണത്തെ ഫൈനല്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതാകും,' ഡിവില്ലിയേഴ്‌സ് പറഞ്ഞു.
ബര്‍ബഡോസില്‍ ഇന്ന് രാത്രി എട്ട് മുതലാണ് ട്വന്റി 20 ലോകകപ്പ് ഫൈനല്‍. ആദ്യ ലോകകപ്പ് എന്ന ലക്ഷ്യവുമായി ദക്ഷിണാഫ്രിക്കയും രണ്ടാം ട്വന്റി 20 ലോകകപ്പ് സ്വപ്‌നം കണ്ട് ഇന്ത്യയും ഫൈനലില്‍ ഏറ്റുമുട്ടും.