ദാദയോടാ കളി; ഗാംഗുലിയുമായുള്ള പ്രശ്‌നങ്ങള്‍ എന്തായിരുന്നു ? - രവിശാസ്‌ത്രി ഒടുവില്‍ നയം വ്യക്തമാക്കി

ഉത്തരം നല്‍കേണ്ടത് ഗാംഗുലി തന്നെയാണ്

സൌരവ് ഗാംഗുലി , രവി ശാസ്‌ത്രി , ടീം ഇന്ത്യ , ബി സി സി ഐ , സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , ക്രിക്കറ്റ്
മുംബൈ| jibin| Last Updated: ചൊവ്വ, 28 ജൂണ്‍ 2016 (15:35 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അനില്‍ കുംബ്ലെയെ നിയമിച്ചതിലുള്ള പോര് മുറുകുന്നു. രവി ശാസ്‌ത്രിയെ ഒഴിവാക്കിയത് മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലിയുടെ പിടിവാശി മൂലമാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് രവി ശാസ്‌ത്രി തന്നെ രംഗത്ത് എത്തിയതോടെയാണ് സംഭവ വികാസങ്ങള്‍ കൂടുതല്‍ ഗുരുതരമായത്.

പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തില്‍ ഗാംഗുലി പങ്കെടുത്തില്ല എന്നുമാത്രമാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹത്തിന് എന്നോട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നറിയില്ല. അതറിയണമെങ്കില്‍ അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നും രവി ശാസ്‌ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അഭിമുഖത്തില്‍ എന്തുകൊണ്ട് അദ്ദേഹം പങ്കെടുത്തില്ല എന്നതിന് ഉത്തരം നല്‍കേണ്ടത് ഗാംഗുലി തന്നെയാണ്. നല്ല രീതിയിലായിരുന്നു അഭിമുഖം നടന്നത്. വി വി എസ് ലക്ഷമണനും സച്ചിന്‍ തെന്‍ഡുല്‍ക്കറും സഞ്ജയും മികച്ച പല ചോദ്യങ്ങളും ചോദിച്ചു. തന്റേതായ രീതിയില്‍ എല്ലാത്തിനും ഉത്തരം നല്‍കുകയും ചെയ്‌തു. കുംബ്ലെയുടെ നേതൃത്വത്തില്‍ നല്ല ടീം വളര്‍ന്നു വരും. ടീമിലെ താരങ്ങളെ ഞാനെന്നും ബഹുമാനിച്ചിട്ടുണ്ടെന്നും രവിശാസ്‌ത്രി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :