ബംഗ്ലാദേശില്‍ ഹൈന്ദവ പുരോഹിതനെ മതതീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നു

ബംഗ്ലാദേശിലെ ധാക്കയില്‍ ഹൈന്ദവ പുരോഹിതനെ മുസ്‌ലിം മതതീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നു.

ധാക്ക, ബംഗ്ലാദേശ്, സൌരവ് ഗാംഗുലി Dhaka, Bangladesh, Saurav Ganguli
ധാക്ക| rahul balan| Last Modified ചൊവ്വ, 7 ജൂണ്‍ 2016 (14:30 IST)
ബംഗ്ലാദേശിലെ ധാക്കയില്‍ ഹൈന്ദവ പുരോഹിതനെ മുസ്‌ലിം മതതീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നു. ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന അനന്ദ് ഗോപാല്‍ ഗാംഗുലി(65)യെ ബൈക്കിലെത്തിയ സംഘം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. കഴുത്തിന് മാരകമായി പരുക്കേറ്റ ഗാംഗുലി സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.

ഇന്ന് രാവിലെ 9.30-യോടെയായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. മുസ്‌ലിം ഭൂരിപക്ഷമുള്ള ബംഗ്ലാദേശില്‍ അടുത്ത കാലത്തായി ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ കൂടിവരുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :