കുംബ്ലെ മതിയെന്ന് ഗാംഗുലി പറഞ്ഞപ്പോള്‍ സച്ചിനും ലക്ഷമണനും സമ്മതിക്കേണ്ടിവന്നു; രവി ശാസ്ത്രിക്ക് കലിപ്പ് തീരുന്നില്ല, യുവരാജ് അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് ഇനി വീട്ടിലിരിക്കും

ലക്ഷമണന്‍ ടോം മൂഡിക്കായി വാദിച്ചപ്പോള്‍ സച്ചിന്‍ മൌനം പാലിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് , സച്ചിന്‍ ,  സൌരവ് ഗാംഗുലി , ധോണി , കോഹ്‌ലി
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 24 ജൂണ്‍ 2016 (18:33 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ടെസ്‌റ്റ് നായകനും സ്‌പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെ എത്തുമ്പോള്‍ ടീമിലെ മുതിര്‍ന്ന താരങ്ങളുടെ തലയുരുളുമെന്ന് റിപ്പോര്‍ട്ട്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൌരവ് ഗാംഗുലി, വിവി എസ് ലക്ഷമണന്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് കുംബ്ലയെ കോച്ചായി നിയമിച്ചത്.

ലക്ഷമണന്‍ ടോം മൂഡിക്കായി വാദിച്ചപ്പോള്‍ സച്ചിന്‍ മൌനം പാലിച്ചു. എന്നാല്‍, കുംബ്ലെ മതിയെന്ന് ഗാംഗുലി പറഞ്ഞതോടെ ഇരുവരും ദാദയുടെ തീരുമാനത്തിന് പിന്തുണ നല്‍കുകയായിരുന്നു. അതേസമയം, അപ്രതീക്ഷിതമായ തീരുമാനം ഉണ്ടായതിന്റെ ഞെട്ട്ലിലാണ് രവി ശാസ്ത്രി.

പതിനെട്ട് മാസം ഇന്ത്യന്‍ ടീമിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞെന്നും ബിസിസിഐയില്‍ വിവാദങ്ങള്‍ കൊഴുത്തപ്പോള്‍ ടീം ഇന്ത്യയുടെ നേട്ടങ്ങളാണ് മാനം കാത്തതെന്നുമാണ് രവി ശാസ്ത്രി അടുപ്പക്കാരോട് പറഞ്ഞത്. ക്രിക്കറ്റിന്റെ മുന്ന് ഫോര്‍മാറ്റിലും മികച്ച നേട്ടം കൈവരിക്കാനും റാങ്കിംഗില്‍ മുന്നിലെത്താനും സാധിച്ചത് തന്റെ കാലത്താണെന്നും അദ്ദേഹം പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

അതേസമയം, പരിശീലകനായി തെരഞ്ഞെടുത്തതിന് പിന്നാലെ കുംബ്ലെ രവിശാസ്‌ത്രിയെ ഫോണില്‍ വിളിക്കുകയും ചെയ്‌തു. താന്‍ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ താങ്കള്‍ക്ക് എന്തെങ്കിലും എതിര്‍പ്പ് ഉണ്ടോ എന്നാണ് കുമ്പ്ലെ ചോദിച്ചത്. പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ അഭിന്ദിക്കുന്നുവെന്നായിരുന്നു രവി ശാസ്‌ത്രിയുടെ മറുപടി. കൂടുതല്‍ സംഭാഷണങ്ങള്‍ക്കായി ഇനിയും വിളിക്കുമെന്ന് പറഞ്ഞാണ് കുമ്പ്ലെ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.

അജിങ്ക്യ രഹാനെയടക്കമുള്ള യുവതാരങ്ങള്‍ കുംബ്ലയെ സ്വാഗം ചെയ്‌തു. ഡ്രസിംഗ് റൂമിലും പരിശീലന സമയത്തും ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്ന രഹാനെയുടെ ട്വീറ്റിന് ഞാന്‍ അതിന് കാത്തിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം, മുതിര്‍ന്ന താരമായ യുവരാജ് സിംഗ് അയച്ച സന്ദേശത്തിന് നന്ദിയെന്നായിരുന്നു പുതിയ പരിശീലകന്റെ മറുപടി.

കുംബ്ലെ വരുന്നതോടെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം തുറക്കുമെന്നും മുതിര്‍ന്ന താരങ്ങളെ തഴയുമെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മുതിര്‍ന്ന താരങ്ങളില്‍ ധോണിക്ക് മാത്രമാകും കുറച്ചെങ്കിലും പരിഗണ ലഭിക്കുക. അതേസമയം, വിരാട് കോഹ്‌ലിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി അടുത്ത ലോക കപ്പിനായി ടീമിനെ ഒരുക്കാനും കുമ്പ്ലെ ശ്രമം നടത്തുമെന്ന് ഉറപ്പാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :