സൂപ്പര്‍താരം സച്ചിനോ കോഹ്‌ലിയോ ?; നയം വ്യക്തമാക്കി ബ്രെറ്റ് ലീ രംഗത്ത്

സച്ചിനും കോഹ്‌ലിയും വ്യത്യസ്ഥമായ രീതിയില്‍ കളിക്കുന്ന താരങ്ങളാണ്

 വിരാട് കോഹ്‌ലി , സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ , ക്രിക്കറ്റ് , ടീം ഇന്ത്യ , ബ്രെറ്റ് ലീ
ന്യൂഡല്‍ഹി| jibin| Last Modified ശനി, 4 ജൂണ്‍ 2016 (11:04 IST)
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായ വിരാട് കോഹ്‌ലിയാണോ ഇതിഹാസതാരം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ ആണോ മികച്ച താരമെന്ന ചര്‍ച്ച ക്രിക്കറ്റ് ലോകത്ത് ചൂടുപിടിക്കവെ വിഷയത്തില്‍ നയം വ്യക്തമാക്കി മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ ബ്രെറ്റ് ലീ രംഗത്ത്.

സച്ചിനും കോഹ്‌ലിയും വ്യത്യസ്ഥമായ രീതിയില്‍ കളിക്കുന്ന താരങ്ങളാണ്. അതിനാല്‍ തന്നെ ഇരുവരെയും താരതമ്യപ്പെടുത്തുക എന്നത് അസാധ്യമാണ്. എന്നാല്‍, സമകാലിക ക്രിക്കറ്റില്‍ ഏറ്റവും മികച്ച താരം കോഹ്‌ലിയാണ്. ഇരുന്നൂറിലധികം ടെസ്‌റ്റ് കളിച്ച സച്ചിന്‍ ട്വന്റി-20 മത്സരങ്ങളില്‍ വളരെ കുറച്ചു മാത്രമാണ് പങ്കാളിയായതെന്നും ബ്രെറ്റ് ലീ പറഞ്ഞു.

ബ്രാഡ്മാനെയോ സ്റ്റീവോയേയോ, ബ്രാഡ്മാനേയോ സച്ചിനേയോ താരമ്യപ്പെടുത്താന്‍ സാധിക്കാത്തത് പോലെയാണ് കോഹ്‌ലിയേയും സച്ചിനെയും തമ്മില്‍ താരതമ്യപ്പെടുത്തുക എന്നത്. ഓസ്‌ട്രേലിയന്‍ താരമായ സ്‌റ്റീവ് സ്‌മിത്ത്, ഇംഗ്ലണ്ട് താരമായ ജോ റൂട്ട്, ന്യൂസിലന്‍ഡ് താരമായ കെയ്‌ന്‍ വില്യംസണ്‍ എന്നിവര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന താരങ്ങളാണെന്നും ഡല്‍ഹിയിലെത്തിയ ബ്രെറ്റ് ലി വ്യക്തമാക്കി.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :