1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju samson will play in indian middle order

സഞ്ജുവിന് ടീമിൽ കൃത്യമായ റോളുണ്ട്, മധ്യനിരയിൽ കളിക്കുമെന്ന സൂചന നൽകി കെ എൽ രാഹുൽ

Sanju samson
ഇന്ന് മുതല്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ മധ്യനിരയില്‍ കളിക്കുമെന്ന് നായകന്‍ കെ എല്‍ രാഹുല്‍. അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ആയി സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യുമെന്ന് കെ എല്‍ രാഹുല്‍ സ്ഥിരീകരിച്ചു.
 
അതേസമയം ഓസ്‌ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും ടി20യില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത യുവതാരം റിങ്കു സിംഗും ടീമില്‍ ഇടം പിടിചേക്കും. റിങ്കു മികച്ച കളിക്കാരനാണെന്ന് തെളിയിച്ച താരമാണെന്നും ടി20 പരമ്പരയില്‍ റിങ്കു പ്രകടിപ്പിച്ച ശാന്തത,കളിയെ പറ്റിയുള്ള അവബോധം എന്നിവ എത്ര മികച്ചതാണെന്ന് നമ്മള്‍ കണ്ടതാണെന്നും കെ എല്‍ രാഹുല്‍ പറയുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
മുംബൈ വിട്ട രോഹിത് ഫാൻസെല്ലാം എത്തിയത് ചെന്നൈയിലോ, സിഎസ്‌കെ സോഷ്യൽ മീഡിയ അക്കൗണ്ട് ഫോളോവേഴ്സിൽ വർധന