Sanju Samson: സഞ്ജു കാത്തിരിക്കണം, ഏകദിന ലോകകപ്പില്‍ കീപ്പറായി രാഹുല്‍ മതിയെന്ന് ബിസിസിഐ

കെ.എല്‍.രാഹുലിനെ പ്രധാന വിക്കറ്റ് കീപ്പറായാണ് ഏകദിന ലോകകപ്പില്‍ പരിഗണിക്കുക

രേണുക വേണു| Last Modified ചൊവ്വ, 10 ജനുവരി 2023 (10:27 IST)

Sanju Samson: ഏകദിന ലോകകപ്പിനുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉണ്ടാകില്ലെന്ന് സൂചന. ഏകദിന ലോകകപ്പിനുള്ള ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ.എല്‍.രാഹുല്‍ മതിയെന്നാണ് ബിസിസിഐയുടെ നിലപാട്. സെലക്ടര്‍മാരും ഇക്കാര്യത്തില്‍ ബിസിസിഐയ്‌ക്കൊപ്പമാണ്. ഏകദിന ഫോര്‍മാറ്റില്‍ രാഹുലാണ് മധ്യനിരയില്‍ കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കുന്നതെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍.

കെ.എല്‍.രാഹുലിനെ പ്രധാന വിക്കറ്റ് കീപ്പറായാണ് ഏകദിന ലോകകപ്പില്‍ പരിഗണിക്കുക. ഇഷാന്‍ കിഷനെയാണ് രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സ്പിന്നിനെതിരെ മികച്ച രീതിയില്‍ കളിക്കുന്ന ശ്രേയസ് അയ്യര്‍ സ്‌ക്വാഡില്‍ ഇടംപിടിക്കും. ഇത് പൂര്‍ണമായും സഞ്ജുവിനുള്ള സാധ്യതകള്‍ അടയ്ക്കും. റിഷഭ് പന്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്. പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനായി ഫിറ്റ്‌നെസ് തിരിച്ചെടുത്താല്‍ മാത്രമേ പന്തിനെ ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കൂ. റിഷഭ് പന്ത് സ്‌ക്വാഡിലേക്ക് എത്തിയാല്‍ ഇഷാന്‍ കിഷനെ പുറത്ത് നിര്‍ത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :