ഇന്നലെയും പിഴച്ചു: സഞ്ജു, ഹസരങ്കയുടെ സ്ഥിരം വേട്ടമൃഗം

അഭിറാം മനോഹർ| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (14:20 IST)
ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച പ്രതിഭയെന്ന് വിശേഷണമുള്ള ഐപിഎല്ലിൽ ക്രിക്കറ്റിലെ എല്ലാ വമ്പൻ ബൗളർമാർക്കെതിരെയും മികച്ച റെക്കോർഡുള്ള താരമാണ്. മൈതാനത്ത് എതിർ ടീം ഭയപ്പെടുന്ന സഞ്ജുവിന് ‌പക്ഷെ മൈതാനത്ത് ഒരു പേടി സ്വപ്‌നം ഉണ്ടെന്ന് പറയേണ്ടതായി വരും.

ആർസി‌ബിയുടെ ശ്രീലങ്കൻ താരമായ ഹസരങ്കയ്ക്കാണ് സഞ്ജുവിനെതിരെ അസൂയപ്പെടുത്തുന്ന റെക്കോർഡുള്ളത്. ബാംഗ്ലൂരിനെതിരായ മത്സരത്തിലും സഞ്ജുവിന്റെ വിക്കറ്റ് ഹസരങ്കയ്ക്ക് തന്നെയായിരുന്നു.ഇതുവരെ സഞ്ജുവിനെതിരെ ആകെ 15 പന്തികൾ മാത്രമാണ് എറിഞ്ഞത്. ഇതിൽ 8 റൺസ് നേടാനായപ്പോൾ നാലു തവണ സഞ്ജുവിനെ പുറത്താക്കാൻ ഹസരങ്കയ്ക്കായി.

നേരത്തെ ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പി‌ക്കാൻ മികച്ച പ്രകടനം കാഴ്‌ച്ചവെയ്ക്കണം എന്ന ഘട്ടത്തിൽ സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കിയതും ഇതേ ഹസരങ്ക തന്നെയായിരുന്നു. ശ്രീലങ്കൻ പര്യ‌ടനത്തിലും തുടരെ സഞ്ജുവിനെ പുറത്താക്കാൻ താരത്തിനായി. നീണ്ട 8 മാസത്തെ ഇടവേ‌ളയ്ക്ക് ശേഷമാണ് പിന്നീട് സഞ്ജുവിന് ഇന്ത്യൻ ടീമിൽ തിരിച്ചെത്താനായത്.

സഞ്ജു അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്നായി നാല് തവണയാണ് ഹസരങ്കയ്ക്ക് മുന്നിൽ വീണത്. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ റിട്ടേൺ ക്യാച്ചിലൂടെയാണ് സഞ്ജുവിനെ ഹസരങ്ക മടക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :