സഞ്ജു നിർഭാഗ്യവാൻ, ഇന്ത്യക്കായി ഒരുപാട് മത്സരങ്ങൾ കളിക്കേണ്ട താരം: പ്രശംസയുമായി റാവ‌ൽപിണ്ടി എക്‌സ്‌പ്രസ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (16:01 IST)
മലയാളി താരവും രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസണിനെ പ്രശംസയിൽ മൂടി പേസ് ഇതിഹാസം ഷൊയേബ് അക്തർ. ഇന്ത്യയ്ക്ക് വേണ്ടി നിരവധി മത്സരങ്ങൾ കളിക്കേണ്ട താരമായിരുന്നു സഞ്ജുവെന്നും എന്നാൽ നിർഭാഗ്യവാനായി പോയെന്നുമാണ് പറയുന്നത്.

മികച്ച കളിക്കാരിൽ ഒരാളാണ് സഞ്ജു സാംസൺ. നിർഭാഗ്യം കൊണ്ട് ഇന്ത്യൻ ടീമിൽ ഇനിയും സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിനായിട്ടില്ല. ഇന്ത്യയ്ക്കായി ഒരുപാട് കളികൾ കളിക്കേണ്ട താരമായിരുന്നു അവൻ. അക്തർ പറഞ്ഞു.
2011ലാണ് സഞ്ജു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യയ്ക്കായി ഒരു ഏകദിനവും 13 ടി20 മത്സരങ്ങളുമാണ് സഞ്ജു കളിച്ചിട്ടുള്ളത്.
ഈ വർഷത്തെ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്താനായാൽ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിന് ഇടം നേടാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :