ജയ്സ്വാൾ വേറെ ലെവൽ കളിക്കാരൻ, ഭാവിയിൽ ഇന്ത്യയ്ക്ക് വേണ്ടിയും തിളങ്ങും: രോഹിത് ശർമ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 മെയ് 2023 (11:25 IST)
ഐപിഎല്ലിൽ മികച്ച പ്രകടനം തുടരുന്ന രാജസ്ഥാൻ യുവതാരം യശ്വസി ജയ്സ്വാളിനെ പുകഴ്ത്തി മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. ജയ്സ്വാൾ ഇത്തവണ തൻ്റെ ഗെയിമിൻ്റെ നിലവാരം മറ്റൊരു തലത്തിലേക്ക് ഉയർത്തിയിട്ടുള്ളതായി രോഹിത് പറഞ്ഞു. മത്സരത്തിൽ രാജസ്ഥാന് വേണ്ടി 124 റൺസാണ് യുവതാരം നേടിയത്.

ഇത്രയും പവർ നിനക്ക് എവിടെ നിന്നാണ് വരുന്നതെന്നാണ് ഞാൻ മത്സരശേഷം അവനോട് ചോദിച്ചത്. നല്ല പോലെ സമയം ജിമ്മിൽ ചെലവഴിക്കുന്നുണ്ടെന്നാണ് അവൻ മറുപടി തന്നത്. മികച്ച ടൈമിംഗാണ് അവനുള്ളത്. ഇതെല്ലാം അവനും ഇന്ത്യൻ ക്രിക്കറ്റിനും രാജസ്ഥാൻ റോയൽസിനും ഒരുപാട് ഗുണം ചെയ്യുന്ന കാര്യമാണ്. രോഹിത് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :