ഓടി ഓടി ജയിക്കുകയായിരുന്നു, ചെന്നൈയ്ക്കെതിരായ വിജയത്തിൽ സിക്കന്ദർ റാസ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 മെയ് 2023 (11:37 IST)
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഓടി ഓടിയാണ് വിജയിച്ചതെന്ന് പഞ്ചാബ് ഓൾ റൗണ്ടർ സിക്കന്ദ റാസ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന പന്തിൽ 3 റൺസ് നേടിയാണ് ചെന്നൈയെ പഞ്ചാബ് പരാജയപ്പെടുത്തിയത്. സിംബാബ്‌വെ സംസ്കാരത്തിൽ നിന്നും വരുന്ന താൻ വ്യക്തിഗത പ്രകടനങ്ങളേക്കാൾ ടീമിൻ്റെ വിജയത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് റാസ പറഞ്ഞു.

മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിൽ ബാറ്റിംഗിനിറങ്ങിയ 7 പന്തിൽ നിന്നും 13 റൺസാണ് നേടിയത്. അവസാന പന്തിൽ വിജയിക്കാൻ 3 റൺസ് വേണമെന്ന നിലയിൽ ബൗണ്ടറിയിലേക്കടിച്ച ഷോട്ട് ചെന്നൈ തടുത്തിട്ടെങ്കിലും 3 റൺസ് സ്വന്തമാക്കാൻ പഞ്ചാബിന് സാധിച്ചിരുന്നു. അവസാന പന്തിൽ വിജയം ഒരു ബൗണ്ടറി അകലെയായിരുന്നു അത് നേടാനായില്ലെങ്കിൽ ഓടിയെടുക്കുമെന്ന തീരുമാനത്തിലായിരുന്നു. റണ്ണിംഗ് ലൈക്ക് ഹെൽ. അങ്ങനെ ഓടിയാണ് വിജയിച്ചത്. റാസ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :