വെറും 43 റൺസ് മാത്രം, ഐപിഎല്ലിൽ വിരാട് കോലിയെ കാത്ത് അപൂർവനേട്ടം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 മെയ് 2023 (10:53 IST)
ഐപിഎല്ലിൽ ഇന്ന് ലഖ്നൗ സൂപ്പർ ജയൻ്സിനെ നേരിടുന്ന ആർസിബി നായകൻ വിരാട് കോലിയെ കാത്ത് അപൂർവ നേട്ടം. ഇന്ന് നടക്കുന്ന മത്സരത്തിൽ 43 റൺസ് നേടാനായാൽ ഐപിഎല്ലിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് താരം സ്വന്തമാക്കും. നിലവിൽ 231 മത്സരങ്ങളിൽ നിന്നും 36.6 റൺസ് ശരാശരിയിൽ 6957 റൺസാണ് കോലിയുടെ പേരിലുള്ളത്. 5363 പന്തുകളിൽ നിന്നാണ് ഈ നേട്ടം. ഐപിഎല്ലിൽ അഞ്ച് സെഞ്ചുറികളും 49 സെഞ്ചുറികളും താരത്തിൻ്റെ പേരിലുണ്ട്.

212 മത്സരങ്ങളിൽ നിന്നും 6507 റൺസുമായി പഞ്ചാബ് നായകൻ ശിഖർ ധവാനാണ് കോലിക്ക് തൊട്ട് പിന്നിലുള്ള താരം. ഐപിഎല്ലിൽ 2 സെഞ്ചുറികളും 47 അർധസെഞ്ചുറികളുമാണ് താരത്തിൻ്റെ പേരിലുള്ളത്. 170 മത്സരങ്ങളിൽ നിന്നും 6187 റൺസുമായി ഡൽഹി ക്യാപ്പിറ്റൽസ് നായകൻ ഡേവിഡ് വാർണറാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 41.80 ബാറ്റിംഗ് ശരാശരിയിൽ 4 സെഞ്ചുറികളും 56 അർധസെഞ്ചുറികളുമടക്കമാണ് വാർണറുടെ നേട്ടം. 235 മത്സരങ്ങളിൽ നിന്നും 6063 റൺസുമായി മുംബൈ ഇന്ത്യൻസ് നായകനായ രോഹിത് ശർമയാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. ഒരു സെഞ്ചുറിയും 40 അർധസെഞ്ചുറിയുമാണ് രോഹിത് ഐപിഎല്ലിൽ നേടിയിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :