ഐപിഎല്ലിലെ ആദ്യമത്സരത്തിൽ റോയൽ ചാലഞ്ചേഴ്‌സ് ഇറങ്ങുക പുതിയ ജേഴ്‌സിയിൽ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (12:36 IST)
പതിനാലാം സീസണിലെ മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ റോയൽ ചാലഞ്ചേഴ്‌സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുക പുതിയ ജേഴ്‌സിയിലെന്ന് റിപ്പോർട്ട്. കോവിഡ് മുന്നണി പോരാളികള്‍ക്ക് ആദരവര്‍പ്പിച്ച് നീല നിറത്തിലെ ജഴ്സി അണിഞ്ഞായിരിക്കും റോയല്‍ ചലഞ്ചേഴ്‌സ് ഇറങ്ങുക.


കൊവിഡ് മുന്നണിപോരാളികളുടെ പിപിഇ കിറ്റിനോട് സാദൃശ്യമുള്ളതിനാലാണ് നീല ജേഴ്‌സി തിരഞ്ഞെടുത്തിരിക്കുന്നത്. അവരില്‍ നിന്ന് വരുന്ന വിലമതിക്കാനാവാത്ത സേവനത്തിന് ആദരവര്‍പ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ടീം അറിയിച്ചു.കൊൽക്കത്തക്കെതിരെ സെപ്‌റ്റംബർ 20നാണ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം. നിലവില്‍ ഏഴ് കളിയില്‍ നിന്ന് അഞ്ച് ജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍. സെപ്‌റ്റംബർ 19നാണ് ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :