കളിയവസാനിപ്പിച്ച് യോർക്കറുകളുടെ രാജാവ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (19:59 IST)
ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളർമാരിൽ ഒരാളായ ശ്രീലങ്കയുടെ യോർക്കർ രാജാവ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും പ്രഖ്യാപിച്ചു.38 കാരനായ തന്നെയാണ് ട്വിറ്ററിലൂടെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. 2011, 2019 വര്‍ഷങ്ങളിലായി ടെസ്റ്റിലും നിന്നും ഏകദിനത്തില്‍ നിന്നും വിരമിച്ച മലിംഗ ട്വന്റി20യില്‍ മാത്രമേ കളിച്ചിരുന്നുള്ളു.

ടി20യിലെ കളിയും അവസാനിപ്പിക്കുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണ്. ഈ യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. വരും വർഷങ്ങളിൽ യുവക്രിക്കറ്റർമാരുമായി എന്റെ പരിചയസമ്പത്ത് പങ്കുവെയ്‌ക്കാമെന്ന് പ്രതീക്ഷിക്കുന്നു. മലിംഗ ട്വീറ്റ് ചെയ്‌തു.

ബാറ്റ്സ്മാന്റെ പാദങ്ങൾക്ക് അരികെ മൂളിപാറുന്ന യോർക്കറുകൾ അനായാസമായി എറിയുന്നതിൽ പ്രശസ്‌തനായ മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 546 വിക്കറ്റുകള്‍ പിഴുത ശേഷമാണ് കളമൊഴിയുന്നത്. 2007 ലോക കപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലു പന്തില്‍ നാല് വിക്കറ്റ് എറിഞ്ഞിട്ടത് ഏറെ ശ്രദ്ധേയമായിരുന്നു. ഐപിഎ‌ല്ലിൽ മുംബൈ ഇന്ത്യൻസിനായി പല ഐതിഹാസിക പ്രകടനങ്ങളും മലിംഗ കാഴ്‌ച്ചവെച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :