1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson not included in Playing 11

'എന്തൊരു കഷ്ടമാണ് ഇത്'; സഞ്ജുവിനെ കളിക്കാന്‍ ഇറക്കിയില്ല, ആരാധകര്‍ കലിപ്പില്‍

സഞ്ജുവിന് അവസരം നല്‍കാത്തതിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്

Sanju Samson not included in Playing 11
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ പുറത്ത്. സഞ്ജുവില്ലാതെയാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍. ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ എന്നിവര്‍  പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചതിനാലാണ് സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നത്. 
 
സഞ്ജുവിന് അവസരം നല്‍കാത്തതിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. സ്‌ക്വാഡിലെ ഏറ്റവും മികച്ച ട്വന്റി 20 ബാറ്റര്‍മാരില്‍ ഒരാളാണ് സഞ്ജുവെന്നും എന്നിട്ടും താരത്തിനു അവസരം നിഷേധിച്ചത് ശരിയായില്ലെന്നും ആരാധകര്‍ പറയുന്നു. 
 
ഇന്ത്യ പ്ലേയിങ് ഇലവന്‍: ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ബുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍ 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'സൂര്യതാണ്ഡവം'; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍, സൂര്യകുമാര്‍ യാദവിന് സെഞ്ചുറി