അനുബന്ധ വാര്‍ത്തകള്‍
- ലോകത്തെ ഏത് ഗ്രൗണ്ടും കീഴടക്കുന്ന കരുത്ത്: സഞ്ജുവിനെ പ്രശംസിച്ച് രവി ശാസ്ത്രി
- 'നീ ഇറങ്ങി നിന്നോ'; മത്സരത്തിനിടെ ദേവ്ദത്ത് പടിക്കലിന് മലയാളത്തില്‍ നിര്‍ദേശം നല്കി രാജസ്ഥാന് നായകന് സഞ്ജു (വീഡിയോ)
- എന്തൊരു പ്രതിഭയാണവൻ! സഞ്ജു ഷോയിൽ മതിമറന്ന് മുൻതാരങ്ങൾ
- സഞ്ജുവിന് ഇനി ടെന്‍ഷന്‍ ഫ്രീയായി ബാറ്റ് ചെയ്യാം; രാജസ്ഥാന് ഇത്തവണ വേറെ ലെവല്‍ !
- വെടിക്കെട്ട് മാത്രമല്ല, കൂടെ ഒരുപിടി റെക്കോർഡുകളും: രാജസ്ഥാൻ ലെജൻഡ്!
സഞ്ജു മറ്റൊരു സെവാഗ് ആകും; ആത്മധൈര്യവും പോരാട്ടവീര്യവും വീരുവിനെ ഓര്‍മപ്പെടുത്തുന്നു
രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ് ഐപിഎല്‍ 15-ാം സീസണില്‍ അര്‍ധ സെഞ്ചുറിയോടെയാണ് തുടക്കം കുറിച്ചത്. സഞ്ജുവിനെ മറ്റൊരു ഇന്ത്യന്‍ താരവുമായി താരതമ്യപ്പെടുത്താന്‍ ആലോചിച്ചാല്‍ ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് ആദ്യം വരുന്ന പേര് വിരേന്ദര്‍ സെവാഗ് എന്നാകും. ക്രീസില്‍ നില്ക്കുമ്പോള് സഞ്ജു സെവാഗിനെ ഓര്‍മപ്പെടുത്തുന്നുണ്ട്.
ആത്മധൈര്യവും പോരാട്ടവീര്യവുമാണ് സഞ്ജുവിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. എതിരാളികളെ കൂസാതെ ബാറ്റ് ചെയ്യാനുള്ള സെവാഗിന്റെ അതേ മനോഭാവം സഞ്ജുവിനുമുണ്ട്. ക്രീസില്‍ സെറ്റായി കഴിഞ്ഞാല്‍ വളരെ അപകടകാരിയായ ബാറ്ററാണ് സഞ്ജു, സെവാഗിനെ പോലെ തന്നെ ! എത്ര വലിയ ബൗളറേയും യാതൊരു പതര്‍ച്ചയുമില്ലാതെ സഞ്ജു നേരിടുന്നു. ഹിറ്ററെന്ന നിലയിലും സഞ്ജു സെവാഗിന്റെ മറ്റൊരു പതിപ്പാണ്. സെവാഗിനെ ഹിറ്ററെ പൂര്‍ണമായി പ്രയോജനപ്പെടുത്തുകയാണ് രാജസ്ഥാന് ഫ്രാഞ്ചെസിയുടെ ലക്ഷ്യം.