റൺ ചേസ് ചെയ്യുമ്പോൾ ദുബെയ്‌ക്കൊപ്പം ധോനി നിന്നില്ല: വിമർശനവുമായി ഗവാസ്‌കർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (19:55 IST)
ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരായ റൺ‌ചേസിൽ ദയനീയമായ പരാജയമായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ ചെന്നൈ മുൻനിര തകർന്നടിഞ്ഞപ്പോൾ 30 പന്തിൽ നിന്നും 57 റൺസെടുത്ത ശിവം ദു‌ബെ മാത്രമായിരുന്നു ചെന്നൈ നിരയിൽ തിളങ്ങിയത്. മത്സരത്തിൽ ആറാം വിക്കറ്റില്‍ ദുബെ- ധോണി സഖ്യം 62 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നെങ്കിലും ഈ ജോടി വേര്‍പിരിഞ്ഞതോടെ സിഎസ്‌കെയുടെ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു.

ഇപ്പോഴിതാ മത്സരത്തിൽ ശിവം ദുബെയ്‌ക്ക് പിന്തുണ നൽകുന്നതിൽ മുൻ സിഎസ്‌കെ നായകനായിരുന്ന എംഎസ് ധോനി പരാജയപ്പെട്ടുവെന്ന് വിമർശിച്ചിരിക്കുകയാണ് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസമായ സുനിൽ ഗവാസ്‌കർ. സാധാരണ സിംഗിളുകളും ഡബിളുമെടുത്ത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്‌ത് മുന്നേറുകയാണ് ധോനി ചെയ്യാറുള്ളത്.എന്നാൽ ഇത്തവണ അതിലും വിജയിക്കാൻ ധോനിക്കായില്ല.

ശിവം ദുബെയ്‌ക്ക് പിന്തുണ നൽകുന്നതിൽ ധോനി വിജയിച്ചില്ലെന്ന് മുൻ ഓസീസ് ഓപ്പണറായ മാത്യു ഹെയ്‌ഡനും വ്യക്തമാക്കി. 80 സ്‌ട്രൈക്ക് റേറ്റിലാണ് ധോനി ബാറ്റ് ചെയ്‌‌തതെന്നും ഹെയ്‌ഡൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :