സഞ്ജുവിന്റെ അർധസെഞ്ച്വറി പ്രകടനം സീസണിലെ മികച്ച ഇന്നിങ്‌സുകളിലൊന്ന്: പ്രശംസയുമായി പീറ്റേഴ്‌സൺ

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (14:21 IST)
ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരങ്ങൾ അവസാനിക്കുമ്പോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായാണ് രാജസ്ഥാന്റെ കുതിപ്പ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങുന്ന രാജസ്ഥാൻ ടീം എതിരാളികൾക്ക് ഭീഷണിയാണ്. ക്യാപ്‌റ്റനെന്ന നിലയിൽ ഒരുപാട് മെച്ചപ്പെട്ടതായി തെളിയിക്കുന്നതാണ് രാജസ്ഥാന്റെ കഴിഞ്ഞ മത്സരങ്ങൾ.

ഇപ്പോഴിതാ സഞ്ജു സാംസണിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് സൂപ്പർ താരമായ കെവിൻ പീറ്റേഴ്‌സൺ. ഇപ്പോൾ 27 വയസുള്ള സഞ്ജു സാംസൺ ഇന്ത്യയുടെ യുവ ബാറ്റർമാർക്കിടയിലെ പ്രധാനിയാണ്. 2022 സീസണിലെ ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 55 റൺസെടുത്ത സഞ്ജുവിന്റെ പ്രകടനം സീസണിലെ തന്നെ മികച്ച ബാറ്റിങ് പ്രകടനങ്ങളിൽ ഒന്നാണ്.

ഇന്ത്യയുടെ ബാറ്റിംഗ് നിരയിലെ സ്ഥാനങ്ങൾക്കായുള്ള പോരാട്ടം എത്രത്തോളം കഠിനമാണെന്ന് എല്ലാവർക്കുമറിയാം. ഒരുപാട് താരങ്ങൾ സ്ഥാനം ഉറപ്പിച്ച ടീമിൽ അവശേഷിച്ച സ്ഥാനങ്ങളിലേക്ക് പോരാടാൻ മികവുള്ള താരമാണ് സഞ്ജു. പീറ്റേഴ്‌സൺ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :