1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju samson may get place in 3rd T20 hints suryakumar

പൂജ്യനായെങ്കിലും സഞ്ജുവിനെ ഉപേക്ഷിക്കില്ല, മൂന്നാം ടി20യിൽ ഉണ്ടാകുമെന്ന സൂചന നൽകി സൂര്യ

Sanju Samson, Indian Team
ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ പുറത്തായെങ്കിലും മലയാളി താരമായ സഞ്ജു സാംസണെ മൂന്നാം ടി20യിലും അവസരം നല്‍കിയേക്കുമെന്ന് സൂചന. ടി20 നാായകനായ സൂര്യകുമാര്‍ യാദവ് തന്നെയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. ഉപനായകനായ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റ സാഹചര്യത്തിലായിരുന്നു സഞ്ജുവിന് ഓപ്പണിംഗില്‍ അവസരം ഒരുങ്ങിയത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സഞ്ജു പുറത്തായിരുന്നു.
 
ഞങ്ങള്‍ കളിക്കുന്ന ക്രിക്കറ്റ് ബ്രാന്‍ഡിനെ പറ്റി നേരത്തെ തന്നെ സംസാരിച്ചതാണ്. ചെറിയ വിജയലക്ഷ്യമാണെങ്കില്‍ പോലും അതില്‍ മാറ്റമുണ്ടാകില്ല. ഇതേ രീതിയില്‍ മുന്നോട്ട് പോവുകയാണ് ലക്ഷ്യം. 160ന് അടുത്തുള്ള വിജയലക്ഷ്യം ചെറിയ വെല്ലിവിളി നിറഞ്ഞതായിരുന്നു. മഴ പെയ്തത് സഹായിച്ചു. എല്ലാവരും നല്ല രീതിയില്‍ ബാറ്റ് ചെയ്തു. റിസര്‍വ് താരങ്ങള്‍ക്ക് അടുത്ത മത്സരത്തില്‍ അവസരം നല്‍കുന്നത് പരിഗണിക്കും. മത്സരശേഷം സൂര്യ പറഞ്ഞു. രണ്ടാം ടി20യിലും വിജയിച്ചതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ശ്രീലങ്കക്കെതിരായ അവസാന ഏകദിന മത്സരം ഇന്ന്, സഞ്ജു സാംസൺ കളിച്ചേക്കും