അനുബന്ധ വാര്‍ത്തകള്‍
- Sanju Samson: സഞ്ജുവിന് വേണ്ടി പന്തിനെ തൊടാനോ? നോ, നെവര്‍ !
- ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്, റിയാൻ പരാഗ് പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചപ്പോൾ സഞ്ജു പുറത്ത്
- പരിശീലന സെഷനിലും സഞ്ജു തന്നെ താരം; ഇത് 'കേരളത്തിന്റെ സൂപ്പര്മാന്' (വീഡിയോ)
- ഹാർദ്ദിക്കിന് സ്റ്റോക്സിനേക്കാൾ കഴിവുണ്ട്, പ്രശ്നം സ്ഥിരതയെന്ന് സ്കോട്ട് സ്റ്റൈറിസ്
- Sanju Samson: സഞ്ജു എപ്പോഴും ഗംഭീറിനൊപ്പം, ചാക്കിടാൻ നോക്കുകയാണെന്ന് പന്ത് ആരാധകർ
ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് ടോസ്, ആദ്യ ഇലവനിൽ സഞ്ജുവും, ഇത്തവണ പുതിയ റോളിൽ
ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരെഞ്ഞെടുത്തു. ആദ്യ ടി20യില്‍ കളിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ് ടീമിലുണ്ട്. ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സഞ്ജുവിന് അവസരം ഒരുങ്ങിയത്. ഇതോടെ ഇന്ത്യന്‍ ടീമില്‍ സഞ്ജു ജയ്സ്വാളിനൊപ്പം ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്തേക്കും. മറ്റ് മാറ്റങ്ങളൊന്നും തന്നെ ടീമിലില്ല,
അതേസമയം ദില്ഷന് മധുഷങ്കയ്ക്ക് പകരം രമേഷ് മെന്‍ഡിസ് ശ്രീലങ്കന്‍ ടീമിലെത്തി. 3 ടി20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. കഴിഞ്ഞ ടി20യില്‍ 43 റണ്‍സിന് ഇന്ത്യ വിജയിച്ചിരുന്നു. ഇന്ന് വിജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.