'ഡ്രസിങ് റൂമിലേക്ക് ബാറ്റ് വലിച്ചെറിഞ്ഞ് സഞ്ജു, സ്റ്റേഡിയം വിട്ട് മറൈന്‍ ഡ്രൈവില്‍ പോയി ഇരിന്നു'

രേണുക വേണു| Last Modified ചൊവ്വ, 3 മെയ് 2022 (15:38 IST)
ക്രിക്കറ്റ് കരിയറില്‍ താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ഔട്ടായപ്പോള്‍ പലവട്ടം താന്‍ നിരാശനായിട്ടുണ്ടെന്ന് സഞ്ജു പറഞ്ഞു. ഒരു കളിയില്‍ ഔട്ട് ആയപ്പോള്‍ ഡ്രസിങ് റൂമിലേക്ക് ബാറ്റ് വലിച്ചെറിഞ്ഞ് ഗ്രൗണ്ട് വിട്ട് മറൈന്‍ ഡ്രൈവില്‍ പോയി ഇരിന്നെന്നും സഞ്ജു പറയുന്നു. ' ഞാന്‍ മറൈന്‍ ഡ്രൈവില്‍ പോയി ഇരുന്നു. കടലിലേക്ക് നോക്കി എന്താണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആലോചിച്ചു,' സഞ്ജു പറഞ്ഞു. ആ കളി പൂര്‍ത്തിയായ ശേഷമാണ് പിന്നീട് താന്‍ ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. 'ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാംപ്യന്‍സ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :