കളിച്ചത് പരിക്കുകളോടെ, കൊൽക്കത്തയ്ക്കെതിരായ മെല്ലെപോ‌ക്കിൽ സഞ്ജു സാംസൺ

അഭിറാം മനോഹർ| Last Modified ചൊവ്വ, 3 മെയ് 2022 (13:12 IST)
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി പതിവിൽ നിന്നും വ്യത്യസ്‌തമായി ക്രീസിൽ ഉറച്ചുനിന്ന് ബാറ്റ് ചെയ്യുന്ന സഞ്ജു സാംസണിനെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ കാണാനായത്. മത്സരത്തിൽ മൂന്നാം ഓവറിൽ ക്രീസിലെത്തുകയും 49 പന്തുകൾ ബാറ്റ് ചെയ്യുകയും ചെയ്‌തെങ്കിലും 54 റൺസ് മാത്രമാണ് മത്സരത്തിൽ സഞ്ജു നേടിയത്.

ഇപ്പോഴിതാ കോൽക്കത്തയ്ക്കെതിരെ പരിക്കുകളോടെയാണ് താൻ കളിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റോയൽ‌സ് നായകൻ. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നായി കുറച്ച് പരിക്കുകള്‍ ഉണ്ടായിരുന്നു, ഞാന്‍ സുഖം പ്രാപിക്കുന്നുണ്ട്. മത്സരശേഷം സഞ്ജു സാംസൺ പറഞ്ഞു.

തെറ്റായ സമയത്ത് വിക്കറ്റുകള്‍ വീണതിനാല്‍ മത്സരത്തിൽ വേഗത്തില്‍ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഒരു കൂട്ടുകെട്ട് പടുത്തുയർത്തേണ്ടത് ആവശ്യമായിരുന്നു. ഞാൻ ഷോട്ടുകൾ കളിക്കാൻ ആഗ്രഹിച്ചപ്പോൾ അവർ നന്നായി ബോൾ ചെയ്‌തു. ഞങ്ങളുടെ ഷോട്ടുകൾ എക്‌സിക്യൂട്ട് ചെയ്യാനായില്ല. വിക്കറ്റ് അല്‍പ്പം സ്ലോയിരുന്നു,എങ്കിലും അവസാനം കുറ‌ച്ച് ബൗണ്ടറികൾ കൂടി നേടി നന്നായി ഫിനിഷ് ചെയ്യാമായിരുന്നു. 15-20 റൺസ് കുറവാണ് ഞങ്ങൾ മത്സരത്തിൽ നേടിയത്. സഞ്ജു പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :