അനുബന്ധ വാര്‍ത്തകള്‍
- കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കി സച്ചിന് ബേബി
- കപ്പടിച്ചില്ലെങ്കിലും ഇന്ത്യയ്ക്ക് നേട്ടം മാത്രം, 2023ലെ ഏകദിന ലോകകപ്പിൽ വരുമാനം 11,000 കോടിയെന്ന് ഐസിസി
- ബംഗ്ലാദേശ് പോലും തകര്‍ത്തുവിട്ടു, പാകിസ്ഥാന്റെ അടുത്ത ടെസ്റ്റ് പരമ്പര സ്റ്റോക്സിനും പിള്ളേര്ക്കുമെതിരെ
- ബിസിസിഐ പേടിയോ? പിച്ച് വിവാദത്തിൽ യൂടേണെടുത്ത് അഫ്ഗാൻ, ചിന്നസ്വാമി വേണ്ടെന്ന് വെച്ചു, നോയിഡയിലെ ഗ്രൗണ്ട് സെലക്ട് ചെയ്തത് തങ്ങളെന്ന് വിശദീകരണം
- ടെസ്റ്റ് പരമ്പര ഇന്ത്യ തന്നെ ജയിക്കും, പക്ഷേ ബംഗ്ലാദേശിനെ കുഞ്ഞന്മാരായി കാണരുത്, ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകി ഗാംഗുലി
Sanju Samson:സമയം തെളിഞ്ഞോ?, ഭരത് പുറത്ത്, ഇന്ത്യൻ ഡി ടീമിൽ കീപ്പറായി സഞ്ജു
ദുലീപ് ട്രോഫിയില്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിനെതിരെ മായങ്ക് അഗര്‍വാള്‍ നയിക്കുന്ന ഇന്ത്യ എ ടീം ആദ്യ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യ ഡി നായകന് ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരെഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ തോറ്റ ഇരുവര്‍ക്കും ടൂര്‍ണമെന്റില്‍ നിലനില്ക്കാന് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.
ആദ്യ മത്സരത്തില്‍ ടീമിലില്ലാതിരുന്ന മലയാളി താരം സഞ്ജു സാംസണ് രണ്ടാം മത്സരത്തില്‍ ഇടം പിടിച്ചു. ഇന്ത്യ ഡിയ്ക്കായി ആദ്യ മത്സരം കളിച്ച കെ എസ് ഭരത് നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു നടത്തിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് നടക്കുന്ന മത്സരമായതിനാല്‍ തന്നെ ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള സാധ്യതകളാണ് സഞ്ജുവിന് മുന്നില്‍ ഒരുങ്ങുന്നത്.
നേരത്തെ പരിക്കേറ്റ ഇഷാന് കിഷന് പകരമാണ് സഞ്ജു സാംസണ് ടീമിലെത്തിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ കെ എസ് ഭരതായിരുന്നു ടീമിന്റെ വിക്കറ്റ് കീപ്പര്‍. ആദ്യ ഇന്നിങ്ങ്സില്‍ 13 റണ്‍സും രണ്ടാം ഇന്നിങ്ങ്സില്‍ 16 റണ്‍സുമാണ് ഭരത് മത്സരത്തില്‍ നേടിയത്.