കപ്പേം മീനും വേണോന്ന് ചോദിച്ച് ഒരു ചേട്ടൻ എന്നെ വീഴ്ത്തി: കരിബീയൻ വിശേഷം പങ്കുവെച്ച് സഞ്ജു സാംസൺ

അഭിറാം മനോഹർ| Last Modified വ്യാഴം, 21 ജൂലൈ 2022 (18:07 IST)
വിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കായി വിൻഡീസിലെത്തിയത് മുതൽ മലയാളികളുടെ സ്നേഹലാളനകൾ ഏറ്റുവാങ്ങുകയാണ് സഞ്ജു സാംസൺ. കഴിഞ്ഞ ദിവസം ട്രിനിഡാഡിൽ ഇറങ്ങിയ സഞ്ജുവിനെയും ഭാര്യയേയും സ്വീകരിക്കാൻ മലയാളികളുൾപ്പടെ നിരവധി ആരാധകരെത്തിയിരുന്നു. എയർപോർട്ടിൽ നിന്നുള്ള വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാൽ ഇത്തവണ സഞ്ജു സാംസൺ തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഏകദിനപരമ്പരയ്ക്കായി വിഡീസിലെത്തിയ വഴിയ്ക്ക് തന്നെ കപ്പയും മീനും വേണോ എന്ന് ചോദിച്ച് ഒരു ചേട്ടൻ തന്നെ വീഴ്ത്തിയതാണ് കരീബിയയിലെ ആദ്യ അനുഭവമെന്ന് സഞ്ജു പറയുന്നു. അപ്പോഴാണ് ഇവിടെ ആദ്യത്തെ മലയാളിയെ പരിചയപ്പെട്ടത്. പരിശീലനത്തിന് വന്നപ്പോൾ നല്ല മഴയാണ് അതുകൊണ്ട് ചേട്ടന്മാരുമായി സംസാരിച്ചിരിക്കുന്നു. വീഡിയോയിൽ സഞ്ജു പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :