അഭിറാം മനോഹർ|
Last Modified ബുധന്‍, 20 ജൂലൈ 2022 (13:56 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിരസാന്നിധ്യമല്ലെങ്കിലും ഐപിഎല്ലിൽ രാജസ്ഥാൻ നായകനും രാജസ്ഥാൻ്റെ നിർണായക താരവുമാണ് മലയാളി താരം സഞ്ജു സാംസൺ. ദേശീയ ടീമിൽ സ്ഥാനമുറപ്പില്ലാതിരുന്നിട്ടും പല ഇന്ത്യൻ താരങ്ങളേക്കാൾ
ആരാധകർ സഞ്ജുവിനുണ്ട്. സൗത്തിന്ത്യയും കടന്നുള്ള സഞ്ജുവിൻ്റെ ഈ ആരാധകകൂട്ടത്തിൻ്റെ വലിപ്പം പലപ്പോഴും ബിസിസിഐ കണ്ടില്ലെന്ന് നടിക്കുകയാണ്.
സഞ്ജുവിൻ്റെ ജനപ്രിയത എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്.സഞ്ജുവിൻ്റെ കൂറ്റൻ കട്ടൗട്ട് വരയ്ക്കുന്ന ആരാധകൻ്റെ വീഡിയോയാണ് രാജസ്ഥാൻ റോയൽസ് പങ്കുവെച്ചത്. വിത്ത് ലവ് ഫോർ സഞ്ജു എന്നായിരുന്നു ഇതിന് അടിക്കുറിപ്പായി രാജസ്ഥാൻ നൽകിയത്.