ഞാൻ ടീമിലുണ്ടായിരുന്നെങ്കിൽ കോലിയുടെ ഇന്ത്യ ലോകകപ്പ് നേടിയേനെ: എസ് ശ്രീശാന്ത്

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 ജൂലൈ 2022 (14:57 IST)
വിരാട് കോലി നയിച്ച ഇന്ത്യൻ ടീമിൽ താൻ കൂടെ ഭാഗമായിരുന്നുവെങ്കിൽ ഇന്ത്യ ലോകകപ്പിൽ വിജയിച്ചേനെയെന്ന് ഇന്ത്യൻ മുൻ പേസർ എസ് ശ്രീശാന്ത്. ക്രിക് ചാറ്റിൽ ഷെയർചാറ്റ് ഓഡിയോ ചാറ്റ്‌റൂമിലാണ് ശ്രീശാന്തിൻ്റെ വാക്കുകൾ.

താൻ ടീമിലുണ്ടായിരുന്നുവെങ്കിൽ 2015,2019,2021 വർഷങ്ങളിൽ ഇന്ത്യ വിജയിച്ചേനെ എന്നാണ് ശ്രീശാന്ത് പറയുന്നത്. താൻ മാർഗനിർദേശങ്ങൾ നൽകിയ സഞ്ജു സാംസണും സച്ചിൻ ബേബിയും നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. ഇന്ത്യയുടെ മുൻ താരമായിരുന്ന ശ്രീശാന്ത് 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും ഭാഗമായിരുന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :