ഇന്ത്യ- വിൻഡീസ്: ഇഷാനും ധവാനും ഓപ്പണിങ്, സഞ്ജു മൂന്നാമാനാകും: സാധ്യത ഇലവൻ ഇങ്ങനെ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 ജൂലൈ 2022 (14:21 IST)
ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ വിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. സീനിയർ താരങ്ങൾ മാറി നിൽക്കുന്ന സീരീസിൽ ശിഖർ ധവാനായിരിക്കും ഇന്ത്യയെ നയിക്കുക. ഈ മാസം 22ന് നടക്കുന്ന ആദ്യ ഏകദിനത്തിൽ മലയാളി താരമായ സഞ്ജു സാംസണും ടീമിൽ ഇടം നേടിയിട്ടുണ്ട്. വിൻഡീസിനെതിരായ ഇന്ത്യയുടെ സാധ്യത ഇലവനിൽ ആരെല്ലാം ഇടം പിടിക്കുമെന്ന് നോക്കാം.

ധവാൻ നായകനാകുന്ന ഇന്ത്യൻ ടീമിൽ ധവാനൊപ്പം ഇഷാൻ കിഷൻ ഓപ്പണറാകാനാണ് സാധ്യത. മറ്റൊരു ഓപ്പണറായ റുതുരാജ് ടീമിലുണ്ടെങ്കിലും ആദ്യ ചോയ്സ് ഇഷാൻ തന്നെയായിരിക്കും.
നിലവിൽ ടി20യിൽ നടത്തിയിട്ടുള്ള മികച്ച പ്രകടനമാണ് ഇഷാൻ്റെ ഫേവറേറ്റാക്കുന്നത്. അതേസമയം വിരാട് കോലിയുടെ അഭാവത്തിൽ സഞ്ജു സാംസണായിരിക്കും ഇന്ത്യയുടെ മൂന്നാം നമ്പർ താരമെന്നാണ് കരുതുന്നത്. സൂര്യകുമാർ യാദവും മൂന്നാം സ്ഥാനത്ത് ഇറങ്ങാൻ സാധ്യതയേറെ.

നാലാം നമ്പറിൽ ശ്രേയസ് അയ്യരോ സൂര്യകുമാർ യാദവോ കളിക്കും അഞ്ചും ആറും
സ്ഥാനങ്ങളിൽ ദീപക് ഹൂഡ,രവീന്ദ ജഡേജയും കളിക്കും. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ടീമിലെ ഫിനിഷിങ് റോൾ കൂടി ജഡേജയ്ക്ക് ഏറ്റെടുക്കേണ്ടി വരും. ശാർദ്ദൂൽ താക്കൂർ,ആവേശ് ഖാൻ,യൂസ്വേന്ദ്ര ചഹൽ,പ്രസിദ്ധ് കൃഷ്ണ എന്നിവരാകും ബൗളിങ് നിരയിലുണ്ടാകുക. ഓൾറൗണ്ടർ എന്ന നിലയിൽ കഴിവ് തെളിയിക്കാനുള്ള അവസരമാകും ശാർദ്ദൂലിന് പരമ്പരയിൽ ലഭിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :